Bhoomidan puspaabharanam

ഭൂമിതന്‍ പുഷ്പാഭരണം
Year
Language

ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം..
പൊന്‍‌മണിപൈതലിന്റെ പുഞ്ചിരിപ്പൂവുകളെന്‍
കരളിന്റെ കണ്ണുകള്‍ക്കു കനകാഭരണം....
ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം..

അരുവികള്‍ തൊട്ടിലാട്ടീ ഉറക്കീടും...
ആനന്ദഭൈരവി പാടീടും...
അമ്മയില്ലാത്ത നിന്‍ കവിളത്തൊരായിരം...ആ....ആ...
അമ്മയില്ലാത്ത നിന്‍ കവിളത്തൊരായിരം
അഴകുള്ള മുത്തങ്ങള്‍ നല്‍കീടും...
മകളേ........പൊന്‍‌മകളേ....
നീ ഉണരൂ...നീ വളരൂ...നീ ഉയരൂ....

ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം..

കുരുവികള്‍ കുങ്കുമപ്പൂമെത്ത വിരിയ്ക്കും...
കുളിരണിപ്പൂന്തിങ്കള്‍ സഖിയാകും..
മുത്തശ്ശിപ്പാട്ടുകള്‍ മുത്തുക്കുട നിവര്‍ത്തി...ആ‍....ആ...
മുത്തശ്ശിപ്പാട്ടുകള്‍ മുത്തുക്കുട നിവര്‍ത്തി
മുത്തേ നിന്നെ വന്നെതിരേല്‍ക്കും....
മകളേ.......പൊന്‍‌മകളേ......
നീ ഉണരൂ...നീ വളരൂ...നീ ഉണരൂ....

bhūmidan puṣpābharaṇaṁ...grāmattin diruvābharaṇaṁ..
pŏn‌maṇibaidalinṟĕ puñjirippūvugaḽĕn
karaḽinṟĕ kaṇṇugaḽkku kanagābharaṇaṁ....
bhūmidan puṣpābharaṇaṁ...grāmattin diruvābharaṇaṁ..

aruvigaḽ tŏṭṭilāṭṭī uṟakkīḍuṁ...
ānandabhairavi pāḍīḍuṁ...
ammayillātta nin kaviḽattŏrāyiraṁ...ā....ā...
ammayillātta nin kaviḽattŏrāyiraṁ
aḻaguḽḽa muttaṅṅaḽ nalgīḍuṁ...
magaḽe........pŏn‌magaḽe....
nī uṇarū...nī vaḽarū...nī uyarū....

bhūmidan puṣpābharaṇaṁ...grāmattin diruvābharaṇaṁ..

kuruvigaḽ kuṅgumappūmĕtta viriykkuṁ...
kuḽiraṇippūndiṅgaḽ sakhiyāguṁ..
muttaśśippāṭṭugaḽ muttukkuḍa nivartti...ā....ā...
muttaśśippāṭṭugaḽ muttukkuḍa nivartti
mutte ninnĕ vannĕdirelkkuṁ....
magaḽe.......pŏn‌magaḽe......
nī uṇarū...nī vaḽarū...nī uṇarū....