ഞാനൊരു പാവം മോറീസ് മൈനര്‍
അവളൊരു സെവന്റിവണ്‍ ഇമ്പാലാ
ഫോറിന് ഫിയറ്റിനെ പ്രേമിച്ചവളെ
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേ മായം
പോനാല്‍ പോകട്ടും പോടാ (ഞാനൊരു)
ഗിയറില്ല ബ്രേക്കില്ല ക്ലച്ചില്ലാ
റീബോറു ചെയ്യുവാന്‍ പണമില്ലാ
പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നേ....
പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നെ
പറ്റിക്കാനെനിക്കൊട്ടു കഴിഞ്ഞുമില്ലാ..
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേ മായം
പോയെങ്കില്‍ പോട്ടെടാ . പോടാ (ഞാനൊരു)
മോഹത്തിന് പെട്രോളും നിറച്ചുവന്നു
മുറപ്പെണ്ണാമവളുടെ കരം പിടിക്കാന്‍
മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞൂ...
മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞു
റ്റയര്‍ പങ്ക്ചറായിഞാന് വഴിയില്‍ വീണൂ
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേ മായം
പോട്ടെടാ പോണെങ്കിലങ്ങട് പൊക്കോട്ടേ (ഞാനൊരു)