Bhoogambam manassil

ഭൂകമ്പം മനസ്സില്‍
Work
Year
Language

ഭൂകമ്പം....ഭൂകമ്പം
ഭൂകമ്പം....മനസ്സില്‍ ഭൂകമ്പം
കനവുകളില്‍ സുഗന്ധം നിനവുകളില്‍ മരന്ദം
ചെഞ്ചൊടിയോരം പുഞ്ചിരി തഞ്ചും
ഇണയരയന്നം മിഴികളില്‍ നീന്തും
അസുലഭ രതിലയ മദഭരനിമിഷം
ഭൂകമ്പം....ഭൂകമ്പം
ഭൂകമ്പം....മനസ്സില്‍ ഭൂകമ്പം

മാറില്‍ ചെമ്മാതളങ്ങള്‍ മാരന്‍ പൂജാഫലങ്ങള്‍
ലഹരികളലനുര....
മാറില്‍ ചെമ്മാതളങ്ങള്‍ മാരന്‍ പൂജാഫലങ്ങള്‍
മല്ലികാബാണനും വില്ലൊടിഞ്ഞേ പോയ്‌
പെണ്ണിലെയ്തെയ്തു പൂവമ്പൊഴിഞ്ഞേ പോയ്‌
ഋതുക്കള്‍ കിനാവില്‍ ചേക്കേറിയാല്‍
തളിര്‍ക്കും വികാരം രോമാഞ്ചമായ്
(ഭൂകമ്പം.....)

എങ്ങും കാമോത്സവങ്ങള്‍ എന്നും രതിനാടകങ്ങള്‍
പുളകിത രജനികള്‍
എങ്ങും കാമോത്സവങ്ങള്‍ എന്നും രതിനാടകങ്ങള്‍
പൂക്കളില്‍ പൂത്തിടും പൂക്കളെപ്പോലെ
രാത്രിയില്‍ രാത്രിയെ പങ്കിടും നേരം
വിളിക്കൂ വിളിക്കൂ വിരുന്നേകുവാന്‍
വിളമ്പൂ തുളുമ്പും വികാരങ്ങളെ.....
(ഭൂകമ്പം.....)

bhūgambaṁ....bhūgambaṁ
bhūgambaṁ....manassil bhūgambaṁ
kanavugaḽil sugandhaṁ ninavugaḽil marandaṁ
sĕñjŏḍiyoraṁ puñjiri tañjuṁ
iṇayarayannaṁ miḻigaḽil nīnduṁ
asulabha radilaya madabharanimiṣaṁ
bhūgambaṁ....bhūgambaṁ
bhūgambaṁ....manassil bhūgambaṁ

māṟil sĕmmādaḽaṅṅaḽ māran pūjāphalaṅṅaḽ
laharigaḽalanura....
māṟil sĕmmādaḽaṅṅaḽ māran pūjāphalaṅṅaḽ
malligābāṇanuṁ villŏḍiññe poy‌
pĕṇṇilĕydĕydu pūvambŏḻiññe poy‌
ṛtukkaḽ kināvil sekkeṟiyāl
taḽirkkuṁ vigāraṁ romāñjamāy
(bhūgambaṁ.....)

ĕṅṅuṁ kāmotsavaṅṅaḽ ĕnnuṁ radināḍagaṅṅaḽ
puḽagida rajanigaḽ
ĕṅṅuṁ kāmotsavaṅṅaḽ ĕnnuṁ radināḍagaṅṅaḽ
pūkkaḽil pūttiḍuṁ pūkkaḽĕppolĕ
rātriyil rātriyĕ paṅgiḍuṁ neraṁ
viḽikkū viḽikkū virunneguvān
viḽambū tuḽumbuṁ vigāraṅṅaḽĕ.....
(bhūgambaṁ.....)