സ്വര്‍ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പിപ്പെണ്ണേ
സ്വപ്നം പറന്നു വന്നെന് നെഞ്ചില്‍ കുടിയിരുന്നെ

നാണം കുണുങ്ങി കാറ്റേ
താളം തുടങ്ങിയാട്ടെ
നാണം കുണുങ്ങി കാറ്റേ
താളം തുടങ്ങിയാട്ടെ
നൊമ്പരം മറന്നു മനം
പമ്പരം കറങ്ങിയാടി

വിടരുന്ന പൂവിതളില്‍
വിലസുന്ന പുഞ്ചിരികള്‍
പ്രിയം തരും വരം വരും
വിലോല നിമിഷമിതെ
വിരിയുന്ന ചുണ്ടുകളില്‍
കനവിന്റെ കൈതിരികള്
സുധാകണം സുഖം തരും
വികാര കഥനമിതെ
ഇന്നീ ഉലകം എന്‍ സാമ്രാജ്യം
ഞാനൊരു മധു ലഹരി
സ്വര്‍ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പിപ്പെണ്ണേ
സ്വപ്നം പറന്നു വന്നെന് നെഞ്ചില്‍ കുടിയിരുന്നെ
മിഴിനീരിനിന്നു വിട
അരുളുന്നു മധു പാത്രം
രസം തരും ലയം വരും
വിനോദ നിലയമിതെ
ഉണരേണ്ടേ പുളകങ്ങള്‍
അഴകിന്റെ മുകുളങ്ങള്‍
കാണാ സുമം മണം നിറം
വസന്ത വനികയിതെ
ഇന്നെന്‍ ഹൃദയം നുരയും ചഷകം