ഭസ്മക്കുറി തൊട്ട കൈലാസമേ
പഞ്ചാക്ഷരം ചൊല്ലും ഇളം തെന്നലേ
ഭഗവാൻ എങ്ങു പോയി എങ്ങു പോയ് എന്റെ
പ്രാണാധിനായകൻ എങ്ങു പോയ്
(ഭസ്മക്കുറി..)
സുവർണ്ണഗോപുരമകുടം ചൂടും
ശുചീന്ദ്രം കാണാൻ പോയോ
പാടുന്ന തൂണുകൾക്കരികിൽ നാഥൻ
പാട്ടും കേട്ടുറങ്ങിപ്പോയോ
തിരുവാതിരയല്ലേ ഇന്ന്
ശിവതാണ്ഡവമില്ലേ
(ഭസ്മക്കുറി..)
കാമാസ്ത്ര വിഭൂഷിതനായി
കന്യാകുമാരി കാണാൻ പോയോ
ശ്രീപാദം പാറ തന്നരികിൽ നാഥൻ
സ്വപ്നം കണ്ടുറങ്ങിപ്പോയോ
തിരുവാതിരയല്ലേ ഇന്ന്
ശിവതാണ്ഡവമില്ലേ
(ഭസ്മക്കുറി..)