വാര്‍മുടിപിന്നിത്തരാം വാല്‍ക്കണ്ണെഴുതിത്തരാം
സംഗീത പാഠം നല്‍കാം ശൃംഗാരപ്പൂമകളേ
സമ്മതം നല്‍കാമോ നീ മധുരഹാര്മ്മോണ്യമേ
വാര്‍മുടി........
അരയക്കുടിയുടെ കാംബോജിയുണ്ട്
ശെമ്മാങ്കുടിയുടെ പൊന്‍ തോടിയുണ്ട്
രവിശങ്കര്‍ വായിച്ച ദര്‍ബാരിയുണ്ട്
രാഗങ്ങള്‍ ഓമനയ്ക്കു അനുരാഗം മേമ്പൊടിക്ക്
സകല.. കലാവല്ലഭന്‍ ഞാന്‍
സകലകലാവല്ലഭന് കലാവല്ലഭന്‍
വാര്‍മുടി.....
ബാലസരസ്വതിതന് തില്ലാനയുണ്ട്
യാമിനിസുന്ദരിതന് കുച്ചിപ്പുടിയുണ്ട്
യമുനതന്‍ തീരത്തെ കോല്‍ക്കളിയുണ്ട്
ഏതുതാളവുമുണ്ട് ഇലത്താളം വേറെയുണ്ട്
സകല.. കലാവല്ലഭന്‍ ഞാന്‍
സകലകലാവല്ലഭന് കലാവല്ലഭന്‍
വാര്‍മുടി.....