Bhaktavalsala

ഭക്തവൽസല
Year
Language

ഭക്തവത്സലാ പരമവിഭോ
നിത്യാനന്ദ നീ നമോ നമ
തൃപ്പാദം വണങ്ങാം തിരുനാമം പാടാം
പ്രത്യക്ഷനാകണേ ഗുരുദേവാ
സ്വാമിജിയേ ശരണം തരണം
സൽഗുരുവേ ശരണം തരണം

അവിടുത്തെ മായകളാർക്കറിയാം
അടിയങ്ങളെല്ലാം അജ്ഞന്മാർ
നിർവാണം വിട്ടുടനുണരേണം
നിത്യവും ദർശനമരുളേണം
(ഭക്തവത്സലാ......)

പരമാത്മാവും ജീവാത്മാവും
പതിതരാം ഞങ്ങൾക്കവിടുന്നല്ലോ
പകലും രാവും ഉദയാസ്തമനവും
പരം പൊരുളേ നിൻ മഹിമയല്ലോ
(ഭക്തവത്സലാ......)

നേർവഴി ഞങ്ങളെ നയിച്ചിടേണം
നേർവരും ദുഃഖങ്ങൾ ഒഴിച്ചീടേണം
അവിടുത്തെ വഴിയേ വരുവാൻ ഞങ്ങൾക്കും
അനുഗ്രഹം നല്കണേ ഗുരുദേവാ
(ഭക്തവത്സലാ......)

ഉണരൂ ഗുരുദേവാ
കനിയൂ ഗുരുദേവാ
ദർശനമരുളൂ ഗുരുദേവാ
ഗുരുദേവാ ഗുരുദേവാ ഗുരുദേവാ

bhaktavatsalā paramavibho
nityānanda nī namo nama
tṛppādaṁ vaṇaṅṅāṁ tirunāmaṁ pāḍāṁ
pratyakṣanāgaṇe gurudevā
svāmijiye śaraṇaṁ taraṇaṁ
salguruve śaraṇaṁ taraṇaṁ

aviḍuttĕ māyagaḽārkkaṟiyāṁ
aḍiyaṅṅaḽĕllāṁ ajñanmār
nirvāṇaṁ viṭṭuḍanuṇareṇaṁ
nityavuṁ darśanamaruḽeṇaṁ
(bhaktavatsalā......)

paramātmāvuṁ jīvātmāvuṁ
padidarāṁ ñaṅṅaḽkkaviḍunnallo
pagaluṁ rāvuṁ udayāstamanavuṁ
paraṁ pŏruḽe nin mahimayallo
(bhaktavatsalā......)

nervaḻi ñaṅṅaḽĕ nayicciḍeṇaṁ
nervaruṁ duḥkhaṅṅaḽ ŏḻiccīḍeṇaṁ
aviḍuttĕ vaḻiye varuvān ñaṅṅaḽkkuṁ
anugrahaṁ nalgaṇe gurudevā
(bhaktavatsalā......)

uṇarū gurudevā
kaniyū gurudevā
darśanamaruḽū gurudevā
gurudevā gurudevā gurudevā