കഴിയുവാന്‍ വഴിയില്ല
കഷ്ടതകള്‍ കുറവല്ല
കരയും കിടാക്കള് തന്
കണ്ണീര് തുടയ്ക്കുവാന്‍
ഒരു ഗതി നീ തന്നതില്ലെങ്കിലും
പരിഭവമതില്‍ ഞാന്‍ പറഞ്ഞില്ല കൃഷ്ണാ
ജീവനു നിലയുണ്ടോ ദേഹം വെടിഞ്ഞാല്‍
നാരിക്കു ഗതിയുണ്ടോ നാഥന് പിരിഞ്ഞാല്‍
ജീവനു നിലയുണ്ടോ ദേഹം വെടിഞ്ഞാല്‍
നാരിക്കു ഗതിയുണ്ടോ നാഥന് പിരിഞ്ഞാല്‍
ദേവാ കനിയുക നീ - ഗതി നീയേ
കരുണാസാഗരമേ കണ്ണാ -
ദേവാ കനിയുക നീ
അഴകാര്‍ന്ന നിന്പദങ്ങള്
അര്‍ച്ചന ചെയ്വാനായ്
ഉഴറിടുമെന്പ്രിയന്റെ
തൊഴുകൈകള്‍ തന്നെയോ
ഈ വിധം ബന്ധിച്ചെന്റെ ജീവിതം തകര്‍ന്നീടാന്‍
ഈ വിധിയേകിയതെന്തേ കൃഷ്ണാ.. കൃഷ്ണാ