മയിലാഞ്ചിക്കരം കൊണ്ടു്
മൊകം പൊത്തിയിരിക്കുന്ന
മദനപ്പൂവനത്തിലെ
മുളംതത്തക്കിളിപ്പെണ്ണേ
മണിമാറു തുടിക്കുന്നോ..
പിടയ്ക്കുന്നോ തുടുക്കുന്നോ
മണിമാരന്‍ വരുന്നൊരു
സമയമടുക്കുമ്പോള്‍....
(മയിലാഞ്ചിക്കരം.....)
മയ്യണിക്കണ്ണുകള് മെല്ലെ വിരിഞ്ഞാല്‍
മാരന്റെയുള്ളിലെ വമ്പു് പറക്കും...
ഈ മുന്തിരിച്ചുണ്ടിലെ പുഞ്ചിരി കണ്ടാല്‍
മുഹറനിലാവും ഒന്നു കറുക്കും
കണ്ണു തുറക്കെടീ കണ്മണിയാളേ
അങ്ങൊന്നു നോക്കെടീ സുന്ദരിയാളേ
അന്റെ കിനാവിന്നറയില് കടന്നു്
ഖൽബു് കവര്‍ന്നിടും കള്ളനൊരാളെ ...
(മയിലാഞ്ചിക്കരം.....)
പൂങ്കുളിര്ക്കാലുകള് മണ്ണിലമര്ന്നാല്
പൂഴിയും പുളകം കൊണ്ടു തരിക്കും..
ഈ തട്ടത്തിനുള്ളിലെ മൊഞ്ചൊന്നു കണ്ടാല്‍
പുതുമണവാളന്റെ ഉള്ളു തിളയ്ക്കും...
ഒന്നുചിരിക്കെടീ പൊന്മണിയാളേ
കൊഞ്ചി നടന്നൊരു പൈങ്കിളിയാളേ ...
നിന്നെ പൊതിഞ്ഞു നിറഞ്ഞൊരു നാണം
ഇന്നവന് രാവില്‍ തീര്‍ക്കും മോളേ...
(മയിലാഞ്ചിക്കരം.....)