ഭഗവതിപ്പട്ടുടുത്ത്
ഭസ്മ ചന്ദനക്കുറിയണിഞ്ഞ്
സ്വർഗ്ഗവധുചമയുന്ന ഭൂമിദേവി
നിന്റെ പച്ചില മണിമാളിക തുറന്നു വയ്ക്കൂ
നിന്റെ പുഷ്പദളക്കുമ്പിൾ എനിക്കു നൽകൂ
എനിക്കു നൽകൂ (ഭഗവതി)
സ്വപ്നജാലച്ചിറകടിച്ചു
ചിത്രവർണ്ണക്കുടവിരിച്ചു
വെണ്ണിലാവു പോലൊരുങ്ങും മണവാട്ടീ
നിന്റെ
മന്മഥശയനമഞ്ചം എനിക്കൊരുക്കൂ
ആ കന്നിയിളം ചൂടെനിക്കു പങ്കുവെയ്ക്കൂ
(ഭഗവതി...)
കാലിൽ കാഞ്ചന ചിലങ്ക കെട്ടി
കടിഞ്ഞൂൽ നാണത്തിൻ കുളിരുമായി
താളമിട്ടൊഴുകിവരും താരുണ്യമേ നിന്റെ
മുത്തണിക്കുമിളകളെനിക്കുതരൂ ആ
മുന്തിരിച്ചുണ്ടിണയാൽ സൽക്കരിക്കൂ
(ഭഗവതിപ്പട്ടുടുത്തു..)