Bhagavadgeedayum satyageedam

ഭഗവദ്ഗീതയും സത്യഗീതം
Year
Language

ഭഗവദ്ഗീതയും സത്യഗീതം...
ബൈബിള്‍ വചനവും ത്യാഗഗാനം
പരിശുദ്ധ ഖുറാനും സ്നേഹകാവ്യം
എല്ലാ നദികളും കടലില്‍ ചേരും
എല്ലാ മതങ്ങളും ദൈവത്തെ തേടും
ദൈവത്തെ തേടും....ദൈവത്തെ തേടും....

ഈശ്വരനെ ഞങ്ങള്‍ കണ്ടൂ ഈ കൊച്ചുകണ്‍കളില്‍
കരുണതന്‍ കവിത കേട്ടൂ കിളിക്കൊഞ്ചലില്‍
ഈ കിളിക്കൊഞ്ചലില്‍....
(ഈശ്വരനെ.....)

വേണുഗാനധാരയില്‍ ഞങ്ങള്‍ വേദനകള്‍ മറന്നുവല്ലോ
ഗീത ചൊല്ലും ഗോപകുമാരന്‍ തേരേറി വന്നുവല്ലോ
ഓടിയോടിയോടി വന്ന് ഓമനക്കണ്ണനായ്
ഇടയന്മാരെ തേടിവന്നു ഉണ്ണിയേശുവായ്
ഉണ്ണിയേശുവായ്

മെക്ക കണ്ട വെള്ളിനിലാവില്‍......
മെക്ക കണ്ട വെള്ളിനിലാവില്‍ കല്‍ത്തുറുങ്കിലുദിച്ചുവല്ലോ
അള്ളാവിന്‍ മുന്നില്‍ ഹൃദയം ചന്ദനമായ് പുകഞ്ഞുവല്ലോ
ഓടിയോടിയോടി വന്ന് ഓമനക്കണ്ണനായ്
ഇടയന്മാരെ തേടിവന്നു ഉണ്ണിയേശുവായ്
ഉണ്ണിയേശുവായ്....

bhagavadgīdayuṁ satyagīdaṁ...
baibiḽ vasanavuṁ tyāgagānaṁ
pariśuddha khuṟānuṁ snehagāvyaṁ
ĕllā nadigaḽuṁ kaḍalil seruṁ
ĕllā madaṅṅaḽuṁ daivattĕ teḍuṁ
daivattĕ teḍuṁ....daivattĕ teḍuṁ....

īśvaranĕ ñaṅṅaḽ kaṇḍū ī kŏccugaṇgaḽil
karuṇadan kavida keṭṭū kiḽikkŏñjalil
ī kiḽikkŏñjalil....
(īśvaranĕ.....)

veṇugānadhārayil ñaṅṅaḽ vedanagaḽ maṟannuvallo
gīda sŏlluṁ gobagumāran dereṟi vannuvallo
oḍiyoḍiyoḍi vann omanakkaṇṇanāy
iḍayanmārĕ teḍivannu uṇṇiyeśuvāy
uṇṇiyeśuvāy

mĕkka kaṇḍa vĕḽḽinilāvil......
mĕkka kaṇḍa vĕḽḽinilāvil kalttuṟuṅgiludiccuvallo
aḽḽāvin munnil hṛdayaṁ sandanamāy pugaññuvallo
oḍiyoḍiyoḍi vann omanakkaṇṇanāy
iḍayanmārĕ teḍivannu uṇṇiyeśuvāy
uṇṇiyeśuvāy....