ഭഗവാന്റെ മുന്നില്‍ പണ്ടൊരു രാധിക
ഭഗവതിപ്പട്ടുടുത്തു നിന്നു
ഇന്നെന്റെ മനസ്സില്‍ മറ്റൊരു രാധിക
മന്ദസ്മിതത്തില്‍ കുളിച്ചു വന്നൂ
മന്ദസ്മിതത്തില്‍ക്കുളിച്ചുവന്നൂ
ഇന്ദീവരപ്പൂവിതള്‍ മിഴിയോ!
ചെന്താമരത്തളിര്‍ ചുണ്ടിണയോ!
പഞ്ചബാണനു നീയൊരുക്കിയ
പാരിതോഷികമേതുസഖീ?
മുന്തിരിത്തേന്‍കുടത്താരുണ്യമോ!
അന്തരാത്മാവിലെ മണിവീണയോ!
പരിരംഭണങ്ങളാല്‍ പൊതിയാന്‍ നീ നിന്റെ
പവിഴച്ചെപ്പിനുള്ളിലൊളിച്ചുവെച്ചു!