ഭഗവാൻ ഒരു പൂച്ചസന്യാസി - 2
ഭൂഗോളം കയ്യിലെടുത്തമ്മാനമാടുമ്പോൾ
ഞാനേതോ അറിയാത്ത ഭാവത്തിലൊരോരോ
നാടകമാടുന്ന ഭഗവാൻ ഒരു പൂച്ചസന്യാസി
വിധിയും ഭാവിയും അറിഞ്ഞിരുന്നിട്ടുമവൻ
വിലപിക്കാനായ് നമ്മെ സൃഷ്ടിച്ചു
(വിധിയും.....)
വഴിയിൽ കാൽവഴുതി വീഴുമെന്നറിഞ്ഞിട്ടും
കുഴിയിലേയ്ക്കവൻ നമ്മെ വലിച്ചിഴച്ചു
ഭഗവാൻ ഒരു പൂച്ചസന്യാസി
അന്ധരായ് തീർത്തു നമ്മെ പറഞ്ഞയച്ചു
അന്തരംഗത്തിൽ സ്വയം അവൻ രസിച്ചു
കണ്ണീരും നൊമ്പരവും തന്നയച്ചു
ഗതികേടിൽ പോലും നമ്മെ നോക്കി പുഞ്ചിരിച്ചു
ഭഗവാൻ ഒരു പൂച്ചസന്യാസി
പാവങ്ങൾ മോഷ്ടിച്ചാൽ കാരാഗൃഹം
നേതാക്കൾ മോഷ്ടിച്ചാൽ സിംഹാസനം
നെറികെട്ട സാമൂഹ്യനീതികൾ മാറുന്ന
പുലരിയും ഈ മണ്ണിലെന്നുദിക്കും
(ഭഗവാൻ ഒരു.....)