കണ്ണാ... കണ്ണാ... കണ്ണാ...
ഭഗവാന്‍ അനുരാഗവസന്തം
രുക്‍മിണി ഞാനതിന്‍ സുഗന്ധം
പരമാത്മാവാം ജ്യോതിസ്സിലലിയും
ജീവാത്മാവേ ഞാന്‍ - 2
ഭാവമില്ലെങ്കില്‍ രൂപമുണ്ടോ
ഭാമയില്ലെങ്കില്‍ കണ്ണനുണ്ടോ
യാദവവംശം മൗലിയിലണിയും
മാദകമാണിക്യം ഞാന്‍ - 2
കൃഷ്ണഹരേ... കൃഷ്ണഹരേ...
ഭഗവാന്‍ അനുരാഗവസന്തം
ആ പാദപത്മദലങ്ങളിലുണരും
ആനന്ദഹിമബിന്ദു ഞാന്‍
ആ പുരുഷോത്തമ മാനസവീണയില്‍
ആടുന്ന സ്വരപുഷ്പം ഞാന്‍ - 2
കൃഷ്ണഹരേ ജയകൃഷ്ണഹരേ - 2
ഭഗവാന്‍ അനുരാഗവസന്തം
ആ സ്വര്‍ണ്ണവേണുവുണര്‍ന്നിടുമെന്നും
ഈ ഭാമ ചിരി തൂകുവാന്‍
ആ പീതാംബരധാരിതന്‍ ശയ്യയില്‍
ആലിംഗനാവേശം ഞാന്‍ - 2
കൃഷ്ണഹരേ ജയകൃഷ്ണഹരേ - 2
ഭഗവാന്‍ അനുരാഗവസന്തം