ജന്മബന്ധ മന്ദിരം വിട്ട് ഇങ്ങുവന്നവള് ഞാന്‍
വന്നതിന്റെ ഭാരമെന്‍ തോളില്‍ എന്തേ ചെയ്വൂ ഞാന്‍
മാണിക്യമുത്തേ മാലേയ മുത്തേ മൊഴിയൂ പോന്നോമനേ
രണ്ടുദിക്കും തീയോടു കട്ടെറുമ്പ് പോരാടും
കട്ടെറുമ്പ് പോലെന്നും അഗ്നിയിലെന് ജീവിതവും
കരയില്‍ വീണ മീന്‍ പോല്‍ പിടയുന്നെന്റെ ജീവന്
കാലം മുഴുവന്‍ കരയാന്‍ പിറന്നു ഞാനീ മണ്ണില്‍
മിഴികള്‍ എപ്പോള്‍ തോരും നീ മൊഴിയൂ പൊന്നോമനേ
വന്കടലിന് നടുവിലെന്റെ ജന്മവഞ്ചി ഉലയുന്നു
പൊന്തിവരും തിരകള്‍ മേലെ എന്നുമെന്നും നീന്തുന്നു
കരയില്‍ ദീപം തേടി തുടരുമെന്റെ യാനം
പ്രാണന് പോകും വരെയും തുഴയും ലക്ഷ്യം തേടി
തീരം എപ്പോള്‍ അണയും നീ മൊഴിയു പൊന്നോമനേ