ഭാരതവംശജര്‍ യുദ്ധം നടത്തിയ
സമരഭൂവാം കുരുക്ഷേത്രം വിട്ടുനീ
ഗുരുപവനന്മാര്‍ കൂടി ക്ഷണിക്കയാല്‍
ഗുരുവായൂര്‍ വന്നു താമസിച്ചില്ലയോ
ഭുവനപാലകാ ഭക്തര്‍തന്‍ ഈ ചെറുഭവനത്തില്‍
നിന്റെ കാലടി കാണാം
കമലനേത്രാ ദേവാ
കണിയായി വീട്ടില്‍ നീ വാ വാ
കമലനേത്രാ ദേവാ
കണിയായി വീട്ടില്‍ നീ വാ വാ
കമലനേത്രാ ദേവാ
വാകച്ചാര്‍ത്താം വനമാല നല്‍കാം
ആകുലമാറ്റാനോടിവരു
കാലിക്കോലും കരതാരിലേന്തി
ഓടക്കുഴലില്‍ പാടിവരു
കമലനേത്രാ ദേവാ
കണിയായി വീട്ടില്‍ നീ വാവാ
കമലനേത്രാ ദേവാ
മാമകാകാശശ്രീകോവില്‍ തന്നില്‍
താമസമാക്കാന്‍ നീ വരണം
മാനസത്തിന്‍ മാണിക്യപീഠം
മാധവാ നീ പൂകണം
കമലനേത്രാ ദേവാ
കണിയായി വീട്ടില്‍ നീ വാ വാ
കമലനേത്രാ ദേവാ