Bhaarada naadin

ഭാരത നാടിന്‍
Work
Year
Language

ഭാരതനാട്ടിൻ മാനം കാക്കും ധീരജവാന്മാരെ
ജനകോടികളെ നാമായ് മാറ്റിയ
ജന്മഗൃഹത്തിന്നുടമകളേ
(ഭാരതനാടിൻ....)

പ്രഭാത കുങ്കുമമെടുത്ത് നെറ്റിയിലണിഞ്ഞ
രക്തക്കുറികളുമായ്
പുതിയൊരുഷസ്സിൻ തേരൊലി
കേട്ടിട്ടുണർന്നെണീക്കൂ നിങ്ങൾ
(ഭാരതനാടിൻ....)

നിങ്ങൾ നടക്കും കാല്‍പ്പാടുകളിൽ
കർമ്മത്തിന്റെ ചുവട്ടടിയിൽ
ഗംഗായമുനാ പ്രവാഹ സംഗമ
സമതലഭൂമികളിൽ
സ്വാതന്ത്ര്യത്തിൻ ചുവന്നമല്ലികൾ
സുഗന്ധപുഷ്പം വിതറട്ടെ
രണാങ്കണങ്ങളിൽ അവയുടെ ഗന്ധം
നിങ്ങളെ വാരിപ്പൊതിയട്ടെ
(ഭാരതനാടിൻ....)

ചീറിപ്പായും വെടിയുണ്ടകളെ
ചിത്രത്തുമ്പികളാക്കൂ
അലറി നടക്കും ടാങ്കുകളെല്ലാം
പുഷ്പത്തേരുകളാക്കൂ
കാലത്തിൻ ചിറകൊച്ചയുണർത്തും
നാദം കാഹളമാക്കൂ
അടർക്കളങ്ങളിൽ അവയുടെ ശബ്ദം
ആവേശങ്ങൾ പകരട്ടെ
(ഭാരതനാടിൻ....)

ധീരജവാന്മാരെ......
ധീരജവാന്മാരെ....

bhāradanāṭṭin mānaṁ kākkuṁ dhīrajavānmārĕ
janagoḍigaḽĕ nāmāy māṭriya
janmagṛhattinnuḍamagaḽe
(bhāradanāḍin....)

prabhāda kuṅgumamĕḍutt nĕṭriyilaṇiñña
raktakkuṟigaḽumāy
pudiyŏruṣassin derŏli
keṭṭiṭṭuṇarnnĕṇīkkū niṅṅaḽ
(bhāradanāḍin....)

niṅṅaḽ naḍakkuṁ kālppāḍugaḽil
karmmattinṟĕ suvaṭṭaḍiyil
gaṁgāyamunā pravāha saṁgama
samadalabhūmigaḽil
svādandryattin suvannamalligaḽ
sugandhabuṣpaṁ vidaṟaṭṭĕ
raṇāṅgaṇaṅṅaḽil avayuḍĕ gandhaṁ
niṅṅaḽĕ vārippŏdiyaṭṭĕ
(bhāradanāḍin....)

sīṟippāyuṁ vĕḍiyuṇḍagaḽĕ
sitrattumbigaḽākkū
alaṟi naḍakkuṁ ṭāṅgugaḽĕllāṁ
puṣpatterugaḽākkū
kālattin siṟagŏccayuṇarttuṁ
nādaṁ kāhaḽamākkū
aḍarkkaḽaṅṅaḽil avayuḍĕ śabdaṁ
āveśaṅṅaḽ pagaraṭṭĕ
(bhāradanāḍin....)

dhīrajavānmārĕ......
dhīrajavānmārĕ....