Bet laheminre [tiri koluttuvin]

ബെത് ലഹേമിന്റെ [തിരി കൊളുത്തുവിന്‍]
Year
Language

തിരി കൊളുത്തുവിന്‍ ചക്രവാളങ്ങളേ
വഴിയൊരുക്കുവിന്‍ മാലാഖമാരേ
മണിമയസ്വര്‍ഗവാതില്‍ തുറന്നു
കനകതാരമുദിക്കുന്നു ദൂരേ
ദിവ്യനക്ഷത്രമേ ഇതിലേ ഇതിലേ...

ബത്ലഹേമിന്റെ തിരുമടിത്തട്ടിലെ
പുല്‍ക്കുടില്‍ തന്ന മണിക്കിടാവേ
കൊച്ചു പുല്‍ക്കുടില്‍ തന്ന മണിക്കിടാവേ
നിന്നിളം പുഞ്ചിരി പൂന്തേനുണ്ണുവാന്‍
വന്നുനില്‍ക്കുന്നോരിടയര്‍ ഞങ്ങള്‍
(ബത്ലഹേമിന്റെ...)

എത്ര യുഗങ്ങള്‍ തപസ്സുചെയ്തു ഞങ്ങള്‍
എത്ര നൂറ്റാണ്ടുകള്‍ കാത്തിരുന്നു
ഈ ദിവ്യ ദര്‍ശനം കണ്ടൊന്നു വാഴ്ത്തുവാന്‍
എത്ര തീര്‍ഥാടനം ചെയ്തു ഞങ്ങള്‍
(ബത്ലഹേമിന്റെ...)

കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
നാട്ടിലേക്കെത്തിയ പൊന്‍ വിളക്കേ
നിന്‍ രാജവീഥി തെളിയുമാറാകണം
നിന്റെ സാമ്രാജ്യം പുലര്‍ന്നിടേണം
എന്നും നിന്റെ സാമ്രാജ്യം പുലര്‍ന്നിടേണം
(ബത്ലഹേമിന്റെ...)

tiri kŏḽuttuvin sakravāḽaṅṅaḽe
vaḻiyŏrukkuvin mālākhamāre
maṇimayasvargavādil tuṟannu
kanagadāramudikkunnu dūre
divyanakṣatrame idile idile...

batlaheminṟĕ tirumaḍittaṭṭilĕ
pulkkuḍil tanna maṇikkiḍāve
kŏccu pulkkuḍil tanna maṇikkiḍāve
ninniḽaṁ puñjiri pūndenuṇṇuvān
vannunilkkunnoriḍayar ñaṅṅaḽ
(batlaheminṟĕ...)

ĕtra yugaṅṅaḽ tabassusĕydu ñaṅṅaḽ
ĕtra nūṭrāṇḍugaḽ kāttirunnu
ī divya darśanaṁ kaṇḍŏnnu vāḻttuvān
ĕtra tīrdhāḍanaṁ sĕydu ñaṅṅaḽ
(batlaheminṟĕ...)

kāṭru vidaccu kŏḍuṅgāṭru kŏyyunna
nāṭṭilekkĕttiya pŏn viḽakke
nin rājavīthi tĕḽiyumāṟāgaṇaṁ
ninṟĕ sāmrājyaṁ pularnniḍeṇaṁ
ĕnnuṁ ninṟĕ sāmrājyaṁ pularnniḍeṇaṁ
(batlaheminṟĕ...)