ബന്ധുവാര് ശത്രുവാര് [M]
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (2)
അരങ്ങത്തു ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2)
(ബന്ധുവാര് ശത്രുവാര്)
മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതു മൊഴി
പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു
അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു
ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളേ
ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍
(ബന്ധുവാര് ശത്രുവാര്)
അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങള്‍ക്കത് താന്‍ കാരാഗൃഹം
നിലകള്‍ എണ്ണുവതില്‍ കഥയെന്ത് പൊരുളെന്ത്
ഹൃദയലയം കാണും കുടിലേ മണിമാളിക
പ്രണയവും പരിണയവും വ്യാപാരം കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍
(ബന്ധുവാര് ശത്രുവാര്)
bandhuvār śatruvār
bandhanattin novaṟiyuṁ kiḽimagaḽe paṟayū (2)
araṅṅattu bandhukkaḽ avar aṇiyaṟayil śatrukkaḽ (2)
(bandhuvār śatruvār)
manassin kaṇṇāḍi mukhamĕnnu paḻamŏḻi
manassinĕ maṟaykkunnu mukhamĕnnu pudu mŏḻi
puṟame puñjiriyuḍĕ pūmālagaḽ ĕṟiyunnu
agame kuḍippagayuḍĕ tījvālagaḽ ĕriyunnu
iviḍĕ jyeṣṭhanār anujanār kiḽimagaḽe
iviḍĕ acchanār maganār kiḽimagaḽe
ĕllāṁ paṇaṁ naḍattuṁ indrajāla pragaḍanaṅṅaḽ
(bandhuvār śatruvār)
agalĕ kāṇumboḽ sundaramāṁ mandiraṁ
agappĕṭṭa hṛdayaṅṅaḽkkat tān kārāgṛhaṁ
nilagaḽ ĕṇṇuvadil kathayĕnt pŏruḽĕnt
hṛdayalayaṁ kāṇuṁ kuḍile maṇimāḽiga
praṇayavuṁ pariṇayavuṁ vyābāraṁ kiḽimagaḽe
ĕllāṁ paṇaṁ naḍattuṁ indrajāla pragaḍanaṅṅaḽ
(bandhuvār śatruvār)