Bandhuvaar satruvaar [F]

ബന്ധുവാര്‌ ശത്രുവാര്‌ [F]
Year
Language

ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ (ബന്ധുവാര്. ..)
അരങ്ങത്തു ബന്ധുക്കള്‍..., അവര്‍ അണിയറയില്‍ ശത്രുക്കള്‍ ..(2)
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ
ബന്ധുവാര് ശത്രുവാര്

മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതുമൊഴി ..(മനസ്സിന്‍...)
പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു …(2)
അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നൂ
ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളെ
ഇവിടെ അച്ഛനാര് മകനാര് കിളിമകളെ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ (2)
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ
ബന്ധുവാര് ശത്രുവാര്

അകലെ കാന്നുമ്പോള്‍ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗൃഹം …(അകലെ...)
നിലകള്‍ എണ്ണുവതില്‍ കഥ എന്ത് പൊരുളെന്ത്‌ (2)
ഹൃദയലയം കാണും കുടിലേ മണിമാളിക
ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണ്ണമാണു കിളിമകളെ
പ്രണയവും പരിണയവും വ്യാപാരം കിളിമകളെ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ (2)

ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ
ബന്ധുവാര് ശത്രുവാര്

bandhuvār śatruvār
bandhanattin novaṟiyuṁ kiḽimagaḽĕ paṟayū (bandhuvār. ..)
araṅṅattu bandhukkaḽ..., avar aṇiyaṟayil śatrukkaḽ ..(2)
bandhuvār śatruvār
bandhanattin novaṟiyuṁ kiḽimagaḽĕ paṟayū
bandhuvār śatruvār

manassin kaṇṇāḍi mukhamĕnnu paḻamŏḻi
manassinĕ maṟaykkunnu mukhamĕnnu pudumŏḻi ..(manassin...)
puṟame puñjiriyuḍĕ pūmālagaḽ ĕṟiyunnu …(2)
agame kuḍippagayuḍĕ tījvālagaḽ ĕriyunnū
iviḍĕ jyeṣṭhanār anujanār kiḽimagaḽĕ
iviḍĕ acchanār maganār kiḽimagaḽĕ
ĕllāṁ paṇaṁ naḍattuṁ indrajāla pragaḍanaṅṅaḽ (2)
bandhuvār śatruvār
bandhanattin novaṟiyuṁ kiḽimagaḽĕ paṟayū
bandhuvār śatruvār

agalĕ kānnumboḽ sundaramāṁ mandiraṁ
agappĕṭṭa hṛdayaṅṅaḽkkadudān kārāgṛhaṁ …(agalĕ...)
nilagaḽ ĕṇṇuvadil katha ĕnt pŏruḽĕnt‌ (2)
hṛdayalayaṁ kāṇuṁ kuḍile maṇimāḽiga
iviḍĕ snehamĕnnāl svarṇṇamāṇu kiḽimagaḽĕ
praṇayavuṁ pariṇayavuṁ vyābāraṁ kiḽimagaḽĕ
ĕllāṁ paṇaṁ naḍattuṁ indrajāla pragaḍanaṅṅaḽ (2)

bandhuvār śatruvār
bandhanattin novaṟiyuṁ kiḽimagaḽĕ paṟayū
bandhuvār śatruvār