തൽക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ
എപ്പോഴും മരണം നിന് കൂടെയുണ്ട് മറക്കാതെ
തെറ്റുന്ന കണക്കിന്റെ പുസ്തകം നിന് മനസ്സ്
തെറ്റാത്ത കണക്കു തേടൂ ജല്ലജലാലിന് അരുളാല്‍
(തൽക്കാല)
നിത്യവും കൂട്ടലെത്ര കിഴിക്കലെത്ര നീ നടത്തി
കറുപ്പു നീ വെളുപ്പാക്കി വെളുപ്പു പിന്നെ കറുപ്പാക്കി
നീ ചേര്‍ത്ത കനകമെല്ലാം നിന് ഖബറില്‍ കടന്നിടുമോ
മൂന്നുതുണ്ടം തുണി പൊതിയും മണ്ണുമാത്രം നിന്റെ ദേഹം
(തൽക്കാല)
പച്ചയാം മരത്തില്‍പ്പോലും തീ നിറയ്ക്കും അള്ളാഹു
പാഴ്മരുഭൂമിയിലും പൂവിടര്‍ത്തും അള്ളാഹു
ആലമീലവന് നിനയ്ക്കാതിളകുകില്ലൊരണുപോലും
ആ നോട്ടം തിരുത്താത്ത കണക്കുണ്ടോ കൂട്ടുകാരാ
(തൽക്കാല)