(F) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
(M) പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി
(D) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി
(F) പൊന്‍പുലരീ പന്തലില്‍ .. (Ch.) പന്തലില്‍ ..
(F) പട്ടു വിതാനം കണ്ടു ..(Ch.) കണ്ടു
(M) മുച്ചിലോട്ടു നടയില്‍ നിന്നും .. (Ch.) നടയില്‍നിന്നും
(M) ശംഖനാദം കേട്ടു .. (Ch.) കേട്ടു ..
(F) പൊന്‍പുലരീ പന്തലില്‍ പട്ടു വിതാനം കണ്ടു..
(M) മുച്ചിലോട്ടു നടയില്‍ നിന്നും ശംഖനാദം കേട്ടു..
(F) പൂമരത്തിന് നിഴല്പടമാ നൂപുരങ്ങള്‍ തഴുകി
(M) പാദപത്മ പുളകം ചൂടാന്‍ മണ്തരികള് പൊരുതി
(F) ഏതു പൂവിന് ഗന്ധം തേടി .. (Ch.) ഗന്ധം തേടി ..
(F) മാണിക്ക തമ്പാട്ടി .. (Ch.) തമ്പാട്ടി ..
(M) ഏതു കാവിന് പുണ്യം തേടി .. (Ch.) പുണ്യം തേടി ..
(M) മാണിക്ക തമ്പാട്ടി ..(Ch.) തമ്പാട്ടി ..
(F) ഏതു പൂവിന് ഗന്ധം തേടി മാണിക്ക തമ്പാട്ടി
(M) ഏതു കാവിന് പുണ്യം തേടി മാണിക്ക തമ്പാട്ടി
(D) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി
(Ch.) ഓഹോ ... ഓ ...ഓ.... ... ഹോയ് .. ഹോയ് ... ഹോയ് ...ഹൊയ്ഹൊയ് .
ഹോയ് .. ഹോയ് ... ഹോയ് ...ഹൊയ്ഹൊയ്
(F) പൂന്തെന്നല്‍ ചുംബനങ്ങള്‍ .. (Ch.) ചുംബനങ്ങള്‍ ..
(F) തേന്കണമായ് ഇളകി .. (Ch.) ഇളകി ..
(M) പൂക്കൈത താളുകളില്‍ .. (Ch.) താളുകളില്‍
(M) കാവ്യ ഗന്ധമൊഴുകി .. (Ch.) ഒഴുകി..
(F) പൂന്തെന്നല്‍ ചുംബനങ്ങള്‍ തേന്കണമായ് ഇളകി
(M) പൂക്കൈത താളുകളില്‍ കാവ്യ ഗന്ധമൊഴുകി
(F) താമരപ്പൂങ്കുളങ്ങള് നൂറു കാമനകള്‍ കോര്‍ത്തു
(M) പാദസര നാദം പുല്കാന് കുഞ്ഞോളങ്ങള്‍ കാത്തു
(F) ഏതു പൂവും നുള്ളിയില്ല .. (Ch.) നുള്ളിയില്ല
(F) മാണിക്ക തമ്പാട്ടി ..(Ch.) തമ്പാട്ടി ..
(M) എന്റെ കരള്‍ നുള്ളിയെടുത്തു .. (Ch.) നുള്ളിയെടുത്തു ..
(M) മാണിക്ക തമ്പാട്ടി .. (Ch.) തമ്പാട്ടി ..
(F) ഏതു പൂവും നുള്ളിയില്ല മാണിക്ക തമ്പാട്ടി.
(M) എന്റെ കരള്‍ നുള്ളിയെടുത്തു മാണിക്ക തമ്പാട്ടി..
(D) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി
(Ch.) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി
പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി