Bandhannalokkeyum vyarttham

ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം
Year
Language

ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം - പിന്നെ
എന്തിനീ അവകാശത്തര്‍ക്കം
ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം - പിന്നെ
എന്തിനീ അവകാശത്തര്‍ക്കം
പ്രപഞ്ചമേ ഒരു മിഥ്യ അതില്‍
പ്രതീക്ഷയോ നിത്യ നിരര്‍ത്ഥത
പ്രപഞ്ചമേ ഒരു മിഥ്യ അതില്‍
പ്രതീക്ഷയോ നിത്യ നിരര്‍ത്ഥത

ക്ഷണപ്രഭാചഞ്ചലമീ ജീവിതം - നമ്മള്‍
ക്ഷണിക്കാതിവിടെ വന്ന വിരുന്നുകാര്‍
മോഹങ്ങള്‍ വന്ധ്യമേഘങ്ങള്‍
ശാപമോക്ഷം കാക്കുന്ന
കരിങ്കല്ലുകള്‍ (ബന്ധങ്ങളൊക്കെയും)

മനുഷ്യന്‍ ഒരു മഹാ നിര്‍ഭാഗ്യവാന്‍ - എന്നും
മനസ്സില്‍ തീയെരിയുന്ന നിസ്സഹായന്‍
ഏതോ നേടാനവന്‍ പാടുപെടുന്നൂ
ഏതോ നേടാനവന്‍ പാടുപെടുന്നൂ - പക്ഷേ
യാതൊന്നും സ്വന്തമായ് നേടുന്നില്ലാ
(ബന്ധങ്ങളൊക്കെയും)

bandhaṅṅaḽŏkkĕyuṁ vyartthaṁ - pinnĕ
ĕndinī avagāśattarkkaṁ
bandhaṅṅaḽŏkkĕyuṁ vyartthaṁ - pinnĕ
ĕndinī avagāśattarkkaṁ
prabañjame ŏru mithya adil
pradīkṣayo nitya nirartthada
prabañjame ŏru mithya adil
pradīkṣayo nitya nirartthada

kṣaṇaprabhāsañjalamī jīvidaṁ - nammaḽ
kṣaṇikkādiviḍĕ vanna virunnugār
mohaṅṅaḽ vandhyameghaṅṅaḽ
śābamokṣaṁ kākkunna
kariṅgallugaḽ (bandhaṅṅaḽŏkkĕyuṁ)

manuṣyan ŏru mahā nirbhāgyavān - ĕnnuṁ
manassil tīyĕriyunna nissahāyan
edo neḍānavan pāḍubĕḍunnū
edo neḍānavan pāḍubĕḍunnū - pakṣe
yādŏnnuṁ svandamāy neḍunnillā
(bandhaṅṅaḽŏkkĕyuṁ)