സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്
ദാഹത്താല്‍ തെളിയുന്ന പൂവേതു പൂവ്
സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്
ദാഹത്താല്‍ തെളിയുന്ന പൂവേതു പൂവ്
ഏതു പൂവ് ?
താമരപ്പെണ്ണിന്റെ കണ്ണെന്ന പൂവ്
താരാപരാഗങ്ങള്‍ ചിമ്മുന്ന പൂവ്
താമരപ്പെണ്ണിന്റെ കണ്ണെന്ന പൂവ്
താരാപരാഗങ്ങള്‍ ചിമ്മുന്ന പൂവ്
കാണുമ്പോള്‍ തുടുക്കുന്ന പൂവേതു പൂവ്
നാണത്താല്‍ ചുവക്കുന്ന പൂവേതു പൂവ്
കണ്മണിപ്പെണ്ണിന്റെ കവിളെന്ന പൂവ്
കള്ളനുണക്കുഴി വിരിയുന്ന പൂവ്
കണ്മണിപ്പെണ്ണിന്റെ കവിളെന്ന പൂവ്
കള്ളനുണക്കുഴി വിരിയുന്ന പൂവ് (സ്നേഹത്തില്‍)
മോഹത്തില്‍ വളരുന്ന പൂവേതു പൂവ്
രാഗത്തേന്‍ നിറയുന്ന പൂവേതു പൂവ്
മംഗളവാണീ നിന് മനസ്സെന്ന പൂവ്
മന്മഥമണമൂറി പടരുന്ന പൂവ് (സ്നേഹത്തില്‍)