Title (Indic)ഇന്നലെ എന്റെ നെഞ്ചിലെ [F] WorkBalettan Year2003 LanguageMalayalam Credits Role Artist Music M Jayachandran Performer KS Chithra Writer Gireesh Puthenchery LyricsMalayalamഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.. കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.. കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ.. ദൂരേനിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല കാണാക്കണ്ണീരിന്‍ കാവലിന് നൂലിഴ ആരും തുടച്ചില്ല ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍ മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ.. അമ്പലപ്രാവുകളോ... ഉള്ളിന്നുള്ളില് അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെവന്നു ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിയ്ക്കാൻ പുണ്യം പുലര്‍ന്നീടുമോ.. പുണ്യം പുലര്‍ന്നീടുമോ.. Englishinnalĕ ĕnṟĕ nĕñjilĕ kuññu maṇviḽakkūdiyille.. kāṭrĕn maṇviḽakkūdiyille.. kūriruḽkkāvinṟĕ muṭrattĕ mullabol ŏṭraykku ninnille ñāninnŏṭraykku ninnille.. dūreninnuṁ pinviḽigŏṇḍĕnnĕ āruṁ viḽiccilla kāṇākkaṇṇīrin kāvalin nūliḻa āruṁ tuḍaccilla sandana pŏncidayil ĕnṟĕ acchanĕriyumboḽ maccagattāro teṅṅippaṟakkunnadambalaprāvugaḽo.. ambalaprāvugaḽo... uḽḽinnuḽḽil akṣarappūṭṭugaḽādyaṁ tuṟannudannu kuññikkālaḍiyoraḍi tĕṭrumboḽ kai tannu kūḍĕvannu jīvidappādagaḽil ini ĕnnini kāṇuṁ nāṁ maṭrŏru janmaṁ kūḍĕ janiykkān puṇyaṁ pularnnīḍumo.. puṇyaṁ pularnnīḍumo..