Baaspa saagara [M]

ബാഷ്പ സാഗര [M]
Work
Year
Language

�♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍
തീര്‍ത്ഥയാത്ര തുടരുവാന്‍ ഇന്നൊരുങ്ങുകയായ് ഞാന്‍
// ബാഷ്പ സാഗര തീരത്തെ �..................//
യാത്ര പോകാറായ് ശുഭയാത്ര ശുഭയാത്ര
ശുഭയാത്രയോതാറായ്
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ഓമനിയ്ക്കും കൈകളേ വേദനിയ്ക്കും മിഴികളേ
എന്തു ചൊല്ലി നിങ്ങളെ ഞാന്‍ സാന്ത്വനിപ്പിയ്ക്കും
// ഓമനിക്കും കൈകളേ �..........//
നിങ്ങളേകിയ ജന്മത്തിനു പകരം ഞാന്‍ എന്തു നല്‍കും
ഇന്നെന്‍റെ സ്വന്തം ഈ കണ്ണീര്‍ മാത്രം
യാത്ര പോകാറായ് ശുഭയാത്ര ശുഭയാത്ര
ശുഭയാത്രയോതാറായ്
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

പൂവു പോലെ നോക്കി നോക്കി
പൊന്നു പോലെ വളര്‍ത്തിയോരെന്‍
അമ്മയേ തനിച്ചാക്കി പോവതെങ്ങനെ ഞാന്‍
// പൂവു പോലെ �........//
ഇന്നോളം എനിക്കായ് മണ്ണിതില്‍ ജീവിച്ച
താതനോട് എന്തു ചൊല്ലി പിരിഞ്ഞു പോകും ഞാന്‍

ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍
തീര്‍ത്ഥയാത്ര തുടരുവാന്‍ ഇന്നൊരുങ്ങുകയായ് ഞാന്‍
യാത്ര പോകാറായ് ശുഭയാത്ര ശുഭയാത്ര
ശുഭയാത്രയോതാറായ്

�♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
bāṣpasāgara tīrattĕ snehasandhyā dvībilekkĕn
tīrtthayātra tuḍaruvān innŏruṅṅugayāy ñān
// bāṣpa sāgara tīrattĕ �..................//
yātra pogāṟāy śubhayātra śubhayātra
śubhayātrayodāṟāy
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

omaniykkuṁ kaigaḽe vedaniykkuṁ miḻigaḽe
ĕndu sŏlli niṅṅaḽĕ ñān sāndvanippiykkuṁ
// omanikkuṁ kaigaḽe �..........//
niṅṅaḽegiya janmattinu pagaraṁ ñān ĕndu nalguṁ
innĕnṟĕ svandaṁ ī kaṇṇīr mātraṁ
yātra pogāṟāy śubhayātra śubhayātra
śubhayātrayodāṟāy
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

pūvu polĕ nokki nokki
pŏnnu polĕ vaḽarttiyorĕn
ammaye taniccākki povadĕṅṅanĕ ñān
// pūvu polĕ �........//
innoḽaṁ ĕnikkāy maṇṇidil jīvicca
tādanoṭ ĕndu sŏlli piriññu poguṁ ñān

bāṣpasāgara tīrattĕ snehasandhyā dvībilekkĕn
tīrtthayātra tuḍaruvān innŏruṅṅugayāy ñān
yātra pogāṟāy śubhayātra śubhayātra
śubhayātrayodāṟāy