Baaspa saagara [F]

ബാഷ്പ സാഗര [F]
Work
Year
Language

ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍
തീര്‍ത്ഥയാത്ര തുടരുവാന്‍ ഇന്നൊരുങ്ങുകയായു് ഞാന്‍
( ബാഷ്പ സാഗര തീരത്തെ )
യാത്ര പോകാറായു് ശുഭയാത്ര ശുഭയാത്ര
ശുഭയാത്രയോതാറായു്

ഓമനിക്കും കൈകളേ വേദനിക്കും മിഴികളേ
എന്തു ചൊല്ലി നിങ്ങളെ ഞാന്‍ സാന്ത്വനിപ്പിക്കും
(ഓമനിക്കും കൈകളേ)
നിങ്ങളേകിയ ജന്മത്തിനു പകരം ഞാന്‍ എന്തു നല്‍കും
ഇന്നെന്റെ സ്വന്തം ഈ കണ്ണീര്‍ മാത്രം
യാത്ര പോകാറായു് ശുഭയാത്ര ശുഭയാത്ര
ശുഭയാത്രയോതാറായു്

പൂവു പോലെ നോക്കി നോക്കി
പൊന്നു പോലെ വളര്‍ത്തിയോരെന്‍
അമ്മയേ തനിച്ചാക്കി പോവതെങ്ങനെ ഞാന്‍
( പൂവു പോലെ )
ഇന്നോളം എനിക്കായു് മണ്ണിതില്‍ ജീവിച്ച
താതനോടെന്തു ചൊല്ലി പിരിഞ്ഞു പോകും ഞാന്‍

ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍
തീര്‍ത്ഥയാത്ര തുടരുവാന്‍ ഇന്നൊരുങ്ങുകയായു് ഞാന്‍
യാത്ര പോകാറായു് ശുഭയാത്ര ശുഭയാത്ര
ശുഭയാത്രയോതാറായു്

bāṣpasāgara tīrattĕ snehasandhyā dvībilekkĕn
tīrtthayātra tuḍaruvān innŏruṅṅugayāyu് ñān
( bāṣpa sāgara tīrattĕ )
yātra pogāṟāyu് śubhayātra śubhayātra
śubhayātrayodāṟāyu്

omanikkuṁ kaigaḽe vedanikkuṁ miḻigaḽe
ĕndu sŏlli niṅṅaḽĕ ñān sāndvanippikkuṁ
(omanikkuṁ kaigaḽe)
niṅṅaḽegiya janmattinu pagaraṁ ñān ĕndu nalguṁ
innĕnṟĕ svandaṁ ī kaṇṇīr mātraṁ
yātra pogāṟāyu് śubhayātra śubhayātra
śubhayātrayodāṟāyu്

pūvu polĕ nokki nokki
pŏnnu polĕ vaḽarttiyorĕn
ammaye taniccākki povadĕṅṅanĕ ñān
( pūvu polĕ )
innoḽaṁ ĕnikkāyu് maṇṇidil jīvicca
tādanoḍĕndu sŏlli piriññu poguṁ ñān

bāṣpasāgara tīrattĕ snehasandhyā dvībilekkĕn
tīrtthayātra tuḍaruvān innŏruṅṅugayāyu് ñān
yātra pogāṟāyu് śubhayātra śubhayātra
śubhayātrayodāṟāyu്