Ayyayyo ammaavi

അയ്യയ്യോ അമ്മാവി
Year
Language

അയ്യയ്യോ അമ്മാവി വിരുന്നുവന്നപ്പോള്‍
പൈപ്പെന്നകുഴലില്‍ വെള്ളമില്ലാതായ്
അമ്മായിഅമ്മയ്ക്കു കോപം വന്നല്ലോ
എന്താണെന്നു നോക്കുമ്പോഴോ അറിയുന്നു സമരം
വഴിയില്‍ പോയിനോക്കി തെരുവില്‍ പോയിനോക്കി
എങ്ങും ഒറ്റത്തുള്ളി വെള്ളം കണ്ടില്ല

മൂപ്പത്തിയാരുടെ കോളുമറന്നു
നഗരത്തില്‍ നിന്നുടന്‍ പോകാന്‍ നോക്കുന്നു
ഗ്രാമത്തിലേക്കുള്ള വണ്ടി നോക്കുന്നു
പാദം നൊന്തുനൊന്തു ബസ്സും കാത്തു നിന്നു
കാത്തു നിന്നു നിന്നു രാത്രിയായല്ലോ

നാലഞ്ചുനാളേക്കു കറന്റുമില്ലെന്ന്
ആകാശവാണിയില്‍ വാര്‍ത്തകേള്‍ക്കുന്നു
തിരിയെ വീടും നോക്കി മെല്ലെ മെല്ലെ നീങ്ങുന്നു
കുറ്റാകൂരിരുട്ടില്‍ ഒറ്റക്കായമ്മായി
തട്ടിത്തടഞ്ഞൊടുവില്‍ കാലുമൊടിഞ്ഞു

ayyayyo ammāvi virunnuvannappoḽ
paippĕnnaguḻalil vĕḽḽamillādāy
ammāyiammaykku kobaṁ vannallo
ĕndāṇĕnnu nokkumboḻo aṟiyunnu samaraṁ
vaḻiyil poyinokki tĕruvil poyinokki
ĕṅṅuṁ ŏṭrattuḽḽi vĕḽḽaṁ kaṇḍilla

mūppattiyāruḍĕ koḽumaṟannu
nagarattil ninnuḍan pogān nokkunnu
grāmattilekkuḽḽa vaṇḍi nokkunnu
pādaṁ nŏndunŏndu bassuṁ kāttu ninnu
kāttu ninnu ninnu rātriyāyallo

nālañjunāḽekku kaṟanṟumillĕnn
āgāśavāṇiyil vārttageḽkkunnu
tiriyĕ vīḍuṁ nokki mĕllĕ mĕllĕ nīṅṅunnu
kuṭrāgūriruṭṭil ŏṭrakkāyammāyi
taṭṭittaḍaññŏḍuvil kālumŏḍiññu