മൈലാഞ്ചിക്കൈകള്‍ കൊണ്ടു മുഖം മറച്ചു്
മുഹബ്ബത്തിന് മണിമുത്തു് മനസ്സില്‍ വെച്ചു്
സുറുമക്കണ്ണിടയ്ക്കിടെ അകലെ നട്ടു്
പുത്തന്‍ മണവാട്ടിപ്പെണ്ണൊരുങ്ങി ഒതുങ്ങി നിന്നേ
ഒതുങ്ങി നിന്നേ.....
(മൈലാഞ്ചിക്കൈകള്‍ കൊണ്ടു....)
മലരിതള്‍ മയങ്ങണ പൈങ്കിളിയാണു്
പനിമതി വിരിയണ പുഞ്ചിരിയാണു് ..
മലരിതള്‍ മയങ്ങണ പൈങ്കിളിയാണു്
പനിമതി വിരിയണ പുഞ്ചിരിയാണു്..
കുങ്കുമമലിയണ കവിളിണയാണു്
മധുരക്കനിയാണു്....
നല്ല നറുതേന്‍ മൊഴിയാണു്
പെണ്ണിന് ഖല്‍ബിലൊരായിരം കനവുകളാണു്
കനവുകള്‍ വിടരണ പുതുനാളാണു്
കല്യാണ നാളാണു് ...
ഇന്നു് കല്യാണ നാളാണു് ..
(മൈലാഞ്ചിക്കൈകള്‍ കൊണ്ടു........)
മല്ലികപ്പൂപ്പന്തലൊരുങ്ങി
മനസ്സൊരു വൃന്ദാവനമായി
നൊമ്പരം കൊള്ളും ഹൃദയങ്ങള്‍ മോഹത്തിന്
സ്വർഗ്ഗീയധാരയ്ക്കു വഴിയൊരുക്കി
മിഴികള്‍ തുളുമ്പി...അധരം വിതുമ്പി
വിടപറയും നേരം ...
സ്നേഹാശ്രു ഗംഗതന്‍ തീർത്ഥവുമായി
സ്മരണകള്‍ ഒഴുകി വരുന്നൂ ...
(മൈലാഞ്ചിക്കൈകള്‍ കൊണ്ടു........)
ചെറുചിരി വിരിയണ ചുണ്ടില്‍ മാരന്
പുതുമഴ ചൊരിയണ നേരം പൊന്നേ ..
കടമിഴിയിണകളില് നാണവുമായ് നീ
ഓടി ഒളിക്കുമ്പം...കിളി വാതിലടയ്ക്കുമ്പം
ഇടനെഞ്ചു പിടയ്ക്കുമ്പം...
മലര് മിഴികളില്‍ ദാഹവുമായി മാണിക്കപ്പുതുമാരന്
കളമൊഴി നിന് കവിളിണ തഴുകി പുന്നാരിക്കില്ലേ
നിന്റെ കുറുനിരകള്‍ മാടിയൊതുക്കി മുത്തം തരുകില്ലേ ...
മുത്തം തരുകില്ലേ...
(മൈലാഞ്ചിക്കൈകള്‍ കൊണ്ടു........)