Ayalatte sundari

അയലത്തെ സുന്ദരി
Year
Language

അയലത്തെ സുന്ദരീ അറിയാതെ വലയ്ക്കല്ലേ
അപരാധമൊന്നും ഞാന്‍ ചെയ്തില്ലല്ലോ
അയലത്തെ സുന്ദരീ അറിയാതെ വലയ്ക്കല്ലേ
അപരാധമൊന്നും ഞാന്‍ ചെയ്തില്ലല്ലോ

കാലത്തെതന്നെ ഞാന്‍ വേലക്കു പോയപ്പോള്‍
വേലിക്കരികിലൊരു വളകിലുക്കം കേട്ടു
ജാലത്തിലകപ്പെട്ടു മിഴിച്ചു നിന്നു
വെറ്റിലനുള്ളുവാന്‍ വേലിക്കല്‍ പോയപ്പോള്‍
കുപ്പിവളകളല്‍പ്പം കിലുങ്ങിപ്പോയി...ആഹാ
വെറ്റിലനുള്ളുവാന്‍ വേലിക്കല്‍ പോയപ്പോള്‍
കുപ്പിവളകളല്‍പ്പം കിലുങ്ങിപ്പോയി ..പക്ഷേ
മറ്റുള്ളോര്‍ക്കതു കേട്ടു മയക്കമെന്തേ?

താമരക്കുളങ്ങരെ തണ്ണീരിനു പോയപ്പോള്‍
പൂമരച്ചോട്ടിലൊരു തിരിഞ്ഞുനോട്ടം കണ്ടു
മോഹിച്ചു കിതച്ചു ഞാനോടി വന്നു
കരിവേപ്പിന്‍ കൊമ്പത്തെ കരിങ്കുയില്‍ ചെറുക്കന്റെ
സരിഗമപ്പാട്ടുകേട്ടു തിരിഞ്ഞുനിന്നു അപ്പോള്‍
ചിരിയും കൊണ്ടെന്തിനിങ്ങോട്ടോടിവന്നു?

അയലത്തെ സുന്ദരി അറിയാതെ വലയ്ക്കല്ലേ
അപരാധമൊന്നും ഞാന്‍ ചെയ്തില്ലല്ലോ

ayalattĕ sundarī aṟiyādĕ valaykkalle
abarādhamŏnnuṁ ñān sĕydillallo
ayalattĕ sundarī aṟiyādĕ valaykkalle
abarādhamŏnnuṁ ñān sĕydillallo

kālattĕdannĕ ñān velakku poyappoḽ
velikkarigilŏru vaḽagilukkaṁ keṭṭu
jālattilagappĕṭṭu miḻiccu ninnu
vĕṭrilanuḽḽuvān velikkal poyappoḽ
kuppivaḽagaḽalppaṁ kiluṅṅippoyi...āhā
vĕṭrilanuḽḽuvān velikkal poyappoḽ
kuppivaḽagaḽalppaṁ kiluṅṅippoyi ..pakṣe
maṭruḽḽorkkadu keṭṭu mayakkamĕnde?

tāmarakkuḽaṅṅarĕ taṇṇīrinu poyappoḽ
pūmaraccoṭṭilŏru tiriññunoṭṭaṁ kaṇḍu
mohiccu kidaccu ñānoḍi vannu
kariveppin kŏmbattĕ kariṅguyil sĕṟukkanṟĕ
sarigamappāṭṭugeṭṭu tiriññuninnu appoḽ
siriyuṁ kŏṇḍĕndiniṅṅoṭṭoḍivannu?

ayalattĕ sundari aṟiyādĕ valaykkalle
abarādhamŏnnuṁ ñān sĕydillallo