Ayalatte janalil

അയലത്തെ ജനലിൽ
Work
Year
Language

അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു
അലകടലായെന്‍‌മനമുണര്‍ന്നു...
പുളകംവിരിഞ്ഞു സ്വപ്നംവിടര്‍ന്നു
പൂനിലാവൊളി പരന്നു ...
പ്രേമപൂനിലാവൊളി പരന്നു...

പതിവായി മാനത്തുവിടരുന്ന ചന്ദ്രന്‍
പാരിതിലെല്ലാര്‍ക്കും സ്വന്തം..
ഈ ഭൂമിയിലേവര്‍ക്കുംസ്വന്തം...
എന്നയല്‍പക്കത്തെ രാഗാര്‍ദ്രചന്ദ്രന്‍
എനിക്കുമാത്രംസ്വന്തം..
എന്നും എനിക്കുമാത്രംസ്വന്തം...

പകലെങ്ങും മറയാത്ത മധുമാസചന്ദ്രന്‍
പനിനീരുപെയ്യുന്നചന്ദ്രന്‍..
എന്റെ അനുരാഗമോഹനചന്ദ്രന്‍....
നിത്യവുമെന്നുള്ളില്‍ പൌര്‍ണ്ണമിയൊരുക്കാന്‍
നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍..
തിങ്ങി നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍ ....

ayalattĕ janalilŏrambiḽi viḍarnnu
alagaḍalāyĕn‌manamuṇarnnu...
puḽagaṁviriññu svapnaṁviḍarnnu
pūnilāvŏḽi parannu ...
premabūnilāvŏḽi parannu...

padivāyi mānattuviḍarunna sandran
pāridilĕllārkkuṁ svandaṁ..
ī bhūmiyilevarkkuṁsvandaṁ...
ĕnnayalbakkattĕ rāgārdrasandran
ĕnikkumātraṁsvandaṁ..
ĕnnuṁ ĕnikkumātraṁsvandaṁ...

pagalĕṅṅuṁ maṟayātta madhumāsasandran
paninīrubĕyyunnasandran..
ĕnṟĕ anurāgamohanasandran....
nityavumĕnnuḽḽil paൌrṇṇamiyŏrukkān
niṟaññunilkkuṁ sandran..
tiṅṅi niṟaññunilkkuṁ sandran ....