ചിത്രവര്ണ്ണപുഷ്പജാലമൊരുക്കിവച്ചൂ
സ്വപ്നലേഖ മുന്നില്‍ വന്നു പുഞ്ചിരിച്ചൂ
മുത്തുമണിത്തേരില്‍ വരും കാമുകനെ
കുത്തുവിളക്കെടുത്തുഞാന്‍ സ്വീകരിച്ചൂ
കുത്തുവിളക്കെടുത്തുഞാന്‍ സ്വീകരിച്ചു
സ്വയംവരപ്പൂപ്പന്തല്‍ കുടക്കീഴില് വെച്ചുഞാനാ
സ്വയംപ്രഭാ വിഗ്രഹത്തെ സ്വന്തമാക്കി
മന്ത്രകോടി വാങ്ങിയവനെനിക്കുതന്നു
മനസ്സില്‍ ഞാനതും ചുറ്റിയൊരുങ്ങിനിന്നൂ
ഒരുങ്ങിനിന്നൂ
ചിത്രവര്‍ണ്ണ.......
പ്രാണനാഥനെന്‍ കവിളില്‍ കളം വരച്ചൂ
നാണമോടെ ഞാനവനില് ചുറ്റിപ്പടര്‍ന്നൂ
കള്ളനവന്‍ കാതില്‍ വന്നു കഥപറഞ്ഞൂ
കതകുകള്‍ ചാരിവന്നു വാരിപ്പുണര്‍ന്നൂ ഞാന്‍
കോരിത്തരിച്ചൂ..........