സ്വന്തം നിഴലുമായ് ഞാന്‍ ആടാം നാടകം
അഴകില്‍ സ്വയം മറന്നോടി
അകലും സഖി നിലാക്കോടി തേടും തോഴി വരില്ലയോ
സ്നേഹം തുളുമ്പുന്ന സംഗീതമോടെന്റെ
സ്വന്തം കഥയുമായ് ഞാന്‍ ആടാം നാടകം
തെളിയും ദീപജാലം നല്കി ഭാവുകം
ഒഴുകും പ്രണയ ഭാവം അരുളി സാന്ത്വനം
(തെളിയും)
സ്വര്‍ഗ്ഗം താനിറങ്ങും രംഗ ഭൂവില്‍ നീ വരൂ
സ്വപ്നം നീ ഉരുമ്മും നീല രാവിന് വാടിയില്‍
സ്വന്തം നിഴലുമായ് ഞാന്‍ ആടാം നാടകം
ഒരു നാള് ഓമലേ ഞാന്‍ തളരും വേളയില്‍
കനിവിന് ഹൃദയ താളം നല്കാന് വന്നു നീ
(ഒരു നാള്)
ഇന്നെന്‍ രാഗ ശില്‍പ്പം തിരയുണര്ത്തും രാത്രിയില്‍
കനവിന് ജന്യരാഗം പെയ്തിറങ്ങും വേദിയില്‍
(സ്വന്തം നിഴലുമായ് )