ഓഹോ....ഓഹോ.....ഓഹോ....ഓ ഓഹോ....ഓ ഓ......
വെള്ളിമേഘം ചേലചുറ്റിയ മാമലകള്‍ മാമലകള്‍ മാമലകള്‍
പീലിയാറിന് ചിലങ്കകെട്ടിയ താഴ്വരകള്‍ താഴ്വരകള്‍ താഴ്വരകള്‍
ചുരം കേറി വാ ചുറ്റി വലംവെച്ചു വാ....
ചുരം കേറി വാ ചുറ്റി വലംവെച്ചു വാ ചിത്തിരക്കാറ്റേ തണുത്ത കാറ്റേ...
ഓ ഓഹോ ഓഹോ ഓഹോ ഓഹോ ഓഹോ ഓ...
മധുരം നേദിച്ചും മനസ്സു നേദിച്ചും മധുപന്‍മാരെ പൂജിച്ചും...
മധുരം നേദിച്ചും മനസ്സു നേദിച്ചും മധുപന്‍മാരെ പൂജിച്ചും
കുളിരരുവിക്കരയില് നില്ക്കും കുങ്കുമപ്പൂങ്കൊടികളേ
ഉടുത്തൊരുങ്ങുമെന് പകല്ക്കിനാവിനു കുട പിടിക്കാന്‍ വാ
മുത്തുക്കുട പിടിക്കാന്‍ വാ...
ഇതിലെ ഇതിലെ ഇതിലെ വാ
വെള്ളിമേഘം ചേലചുറ്റിയ മാമലകള്‍ മാമലകള്‍ മാമലകള്‍
പീലിയാറിന് ചിലങ്കകെട്ടിയ താഴ്വരകള്‍ താഴ്വരകള്‍ താഴ്വരകള്‍
ചുരം കേറി വാ ചുറ്റി വലംവെച്ചു വാ....
ചുരം കേറി വാ ചുറ്റി വലംവെച്ചു വാ ചിത്തിരക്കാറ്റേ തണുത്ത കാറ്റേ...
ഓ ഓഹോ ഓഹോ ഓഹോ ഓഹോ ഓഹോ ഓ...
കതിരു മോഹിച്ചും തളിരു മോഹിച്ചും കഴുകന്മാരെ പേടിച്ചും...
കതിരു മോഹിച്ചും തളിരു മോഹിച്ചും കഴുകന്മാരെ പേടിച്ചും
മലഞ്ചെരുവില്‍ പറന്നുവീഴും പഞ്ചവര്ണ്ണക്കിളികളേ
വസന്തകാലത്തെ സുഗന്ധമേളത്തില് വിരുന്നൊരുക്കാന്‍ വാ
പുത്തന്‍ വിരുന്നൊരുക്കാന്‍ വാ...
ഇതിലെ ഇതിലെ ഇതിലെ വാ...