മന്ദാര കൊലുസ്സിട്ട ചിങ്കാര കുരുവിയല്ലേ
കണ്ണാടി കസവിട്ട കിന്നാര കുസൃതിയല്ലേ
ഓ ......
എന്നാലും മനസ്സിന്റെ മാന്തോപ്പിന് തണലത്തു
ചുമ്മാതെ ഇരിക്കണതെന്താണ് നീ
നിന്നോട് പിണങ്ങിയും വല്ലാതെ ഇണങ്ങിയും
ചുമ്മാതെ ഇരിക്കണ മുത്താണ് ഞാന്‍
വെറുതെ വെറുതെ
മന്ദാര കൊലുസ്സിട്ട ചിങ്കാര കുരുവിയല്ലേ
കണ്ണാടി കസവിട്ട കിന്നാര കുസൃതിയല്ലേ
എന്റെ പാട്ടിന്റെ ശ്രീ രാഗമേ
ഒന്നുമ്മ വെച്ചോട്ടെ കവിളത്ത് ഞാന്‍
നിന്നെ എന്‍ മാറത്തെ മറുഗാക്കി ഞാന്‍
നീല രാവത്തെ മഴയാക്കി ഞാന്‍
ഒരു കുംബിളിനുള്ളിലെ ഹിമകണമായ് നിന്
നെഞ്ജിലോരീറന് മണിയാവാം
കുറുകും കുയിലിന് കൂടിന്നുള്ളില്‍
കുഞ്ഞികാറ്റിന് സ്രുതിയാവാം
നീല നിലാവേ നീ
എനിക്കുള്ളതാവുന്ന നിമിഷമെന്നോ
ഓ ..മന്ദാര കൊലുസ്സിട്ട ചിങ്കാര കുരുവിയല്ലേ
കണ്ണാടി കസവിട്ട കിന്നാര കുസൃതിയല്ലേ
എന്റെ രാവിന്റെ മാന്‍ കൂട്ടിലെ
പാതി പൂക്കുന്ന വെ ൺതിങ്കൾ നീ
നിന്നെ കിനാവിന്റെ മേഘങ്ങളായ്
നീരാളമെന്നും പുതപിച്ചു ഞാന്‍
ഒരു മിന്നല്‍ പിടിച്ചൊരു മനസ്സിലുറങ്ങാന്‍
മാറിലൊരിത്തിരി ഇടമുണ്ടോ
മുത്തുകള്‍ മൂടിയ നെഞ്ചിലെ
ആമ്പല്‍ മൊട്ടു തരാല്ലോ ഞാന്‍
ശ്രാവണ സന്ധ്യേ നീ
എനിക്കുള്ളതാവുന്ന നിമിഷമെന്നോ
ഉം ....
മന്ദാര കൊലുസ്സിട്ട ചിങ്കാര കുരുവിയല്ലേ
കണ്ണാടി കസവിട്ട കിന്നാര കുസൃതിയല്ലേ