അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ
അവളുടെ ചുണ്ടുകൾ ചെണ്ടുമല്ലിപ്പൂക്കൾ
അവളുടെ കവിളുകൾ പൊന്നരളിപ്പൂക്കൾ
അവളൊരു തേന്മലർ വാടിക (അവളുടെ കണ്ണുകൾ)
കണ്മണിതൻ കാർക്കൂന്തൽ കെട്ടഴിഞ്ഞു വീണാൽ
കറുത്ത വാവിന്റെ തല കുനിയും
പെണ്ണിന്റെ പുഞ്ചിരിപ്പൂനിലാവൊഴുകിയാൽ
പൗർണ്ണമിരാവിന്റെ കണ്ണടയും (അവളുടെ കണ്ണുകൾ)
ഓമൽക്കൈവളകൾ ഒന്നു കിലുങ്ങിയാൽ
ഓണപ്പാട്ടുകൾ ഓടി വരും
മലരിളം ചോടുകൾ തെല്ലൊന്നനങ്ങിയാൽ
മാനസ സരസ്സെന്റെ മുന്നിൽ വരും (അവളുടെ കണ്ണുകൾ)
avaḽuḍĕ kaṇṇugaḽ kariṅgadaḽippūkkaḽ
avaḽuḍĕ suṇḍugaḽ sĕṇḍumallippūkkaḽ
avaḽuḍĕ kaviḽugaḽ pŏnnaraḽippūkkaḽ
avaḽŏru tenmalar vāḍiga (avaḽuḍĕ kaṇṇugaḽ)
kaṇmaṇidan kārkkūndal kĕṭṭaḻiññu vīṇāl
kaṟutta vāvinṟĕ tala kuniyuṁ
pĕṇṇinṟĕ puñjirippūnilāvŏḻugiyāl
paurṇṇamirāvinṟĕ kaṇṇaḍayuṁ (avaḽuḍĕ kaṇṇugaḽ)
omalkkaivaḽagaḽ ŏnnu kiluṅṅiyāl
oṇappāṭṭugaḽ oḍi varuṁ
malariḽaṁ soḍugaḽ tĕllŏnnanaṅṅiyāl
mānasa sarassĕnṟĕ munnil varuṁ (avaḽuḍĕ kaṇṇugaḽ)