Avaloru premagavida

അവളൊരു പ്രേമകവിത
Year
Language

അവളൊരു കവിത പ്രേമകവിത
അനുരാഗതരംഗം മധുതരംഗം
ആ പൂന്തനുവിന്നോരോയിതളിലും
അനുപമ മധുരാക്ഷരങ്ങൾ
അലങ്കാരമംഗല്യത്തുടികൾ (അവളൊരു...)

കാവ്യകലയുടെ കർപ്പൂരവനം
കന്യകയിവളിലുണർന്നു
ദേഹവാടി തൻ ശില്പകാന്തിയാൽ
ദേവതയായ് തീർന്നു അവളൊരു
ദേവതയായ് തീർന്നു
വർണ്ണനകൾക്കുമതീതം
വരവർണ്ണിനി തന്നുടെ രൂപം (അവളൊരു..)

താളമിളകും കളഹംസഗമനം
ഭാവരാജികളുണർത്തും
വീണക്കുടത്തിൻ ശൃംഗാരചലനം
ഭൂമിയും കണ്ടു കൊതിക്കും സൗന്ദര്യ-
ധാമങ്ങൾ കണ്ടു കൊതിക്കും
വർണ്ണനകൾക്കുമതീതം
വരവർണ്ണിനി തന്നുടെ രൂപം (അവളൊരു..)

avaḽŏru kavida premagavida
anurāgadaraṁgaṁ madhudaraṁgaṁ
ā pūndanuvinnoroyidaḽiluṁ
anubama madhurākṣaraṅṅaḽ
alaṅgāramaṁgalyattuḍigaḽ (avaḽŏru...)

kāvyagalayuḍĕ karppūravanaṁ
kanyagayivaḽiluṇarnnu
dehavāḍi tan śilbagāndiyāl
devadayāy tīrnnu avaḽŏru
devadayāy tīrnnu
varṇṇanagaḽkkumadīdaṁ
varavarṇṇini tannuḍĕ rūbaṁ (avaḽŏru..)

tāḽamiḽaguṁ kaḽahaṁsagamanaṁ
bhāvarājigaḽuṇarttuṁ
vīṇakkuḍattin śṛṁgārasalanaṁ
bhūmiyuṁ kaṇḍu kŏdikkuṁ saundarya-
dhāmaṅṅaḽ kaṇḍu kŏdikkuṁ
varṇṇanagaḽkkumadīdaṁ
varavarṇṇini tannuḍĕ rūbaṁ (avaḽŏru..)