ദൈവം തന്ന വീട് വീഥിയെനിക്ക്
നിന്റെ ഊരേത് സ്വന്തവീടേത് ഞാനപ്പെണ്ണേ
വാഴ്വിന് പൊരുളേത് നീവന്ന കഥയേത്?
ഞാന്‍ വന്നതെവിടുന്നെന്നറിഞ്ഞില്ല - ഇനി
ഞാന്‍ പോണതെവിടേയ്ക്കെന്നറിഞ്ഞില്ല
ദൈവം ചെയ്ത പാപം കൊണ്ടീ ഭൂമിയില്‍ വന്നെത്തി
കൊന്നാല്‍ പാപം തിന്നാല്‍ പോകും ഇതുഞാന്‍ കണ്ടെത്തി
ആദ്യം വീട് അന്ത്യം കാട് ഇതില്‍ ഞാനാര്
എടിയേ നീയാര് ഞാനപ്പെണ്ണേ
വാഴ്വിന് പൊരുളേത് നീ വന്ന കഥയേത്?
വെറും കോവില്‍ ഇതിലെന്തിനഭിഷേകം
നിന് മുഖമെന്നും തെരുക്കൂത്ത് പൊയ്വേഷം
കള്ളിക്കെന്തിനു പൂക്കാലത്ത് മുള്ളിന്‍വേലി
കാടിന്നേത് തോട്ടക്കാരന് നീയേതനുജത്തി
നല്ലതേത് നടപ്പതേത് ഇതില്‍
നീയേത് മരിച്ച സ്വപ്നമേത് ഞാനപ്പെണ്ണെ
വാഴ്വിന് പൊരുളേത് നീ വന്ന കഥയേത്?
അറിവാകെ അറിഞ്ഞാലോ സിദ്ധാന്തം
അത് അറിയാതെ പോയാലോ വേദാന്തം
മണ്ണില്‍ തോണ്ടി തണ്ണീര്‍ തേടും കമ്പക്കൂത്താടി
എന്നെ തോണ്ടി ഞാനതണ്ണീരിതുഞാന് കണ്ടെത്തി
ജന്മമേത് മരണമേത് ഇതില്‍
നേരേത് നയിക്കും തേരേത് ഞാനപ്പെണ്ണേ
വാഴ്വിന് പൊരുളേത് നീ വന്ന കഥയേത്?