പൂനിലാവു പുഞ്ചിരിച്ചു
പൂവസന്തം നീ ചിരിച്ചു (പൂനിലാവു..)
പുഷ്യരാഗം ചൂടിയ സ്വര്‍ഗ്ഗകന്യക
പൂമാനത്താതിരാക്കളം വരച്ചു
അഴകിന്‍ മണിത്തേരില്‍ അരികിലെത്തും
അവളെന്റെ സ്വപ്നം അവളെന്റെ സ്വപ്നം (പൂനിലാവു..)
കര്‍ണികാര പൂവനത്തിന്‍ കല്‍പ്പകച്ചോല
ഇതില്‍ കല്ലോലം പാടുമെന്റെ പൊന്‍കിനാവുകള്‍
സ്വയംവരം കഴിഞ്ഞൊരീ സ്വര്‍ണ്ണമല്‍സ്യങ്ങള്‍
സ്വരരാഗ സ്വര്‍ഗ്ഗത്തിന്‍ സ്വപ്നഹംസങ്ങള്‍
സ്വരമഞ്ജരി രാഗ ലയരഞ്ജിനി
എന്‍ സിരകളില്‍ നീ മൃതസഞ്ജീവനി (പൂനിലാവു..)
ആശ്ലേഷ മാധുരിയില്‍ അലിഞ്ഞു ചേരും
നമ്മള്‍ ആയിരം ജന്മത്തിന്‍ കഥ പറയും
മനസ്സില്‍ സുരഭികള്‍ കോര്‍ത്തുലയും
മധുപാന ശലഭങ്ങള്‍ ചിറകടിക്കും
ഒരു നിര്‍വൃതി നിത്യ സുഖ വിസ്മൃതി
ഓമനേ നീയെന്റെ സര്‍വ്വേശ്വരി (പൂനിലാവു..)