Atyunnadannalil

അത്യുന്നതങ്ങളിൽ
Year
Language

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ നല്ലവര്‍ക്കു സമാധാനം....
നല്ലവര്‍ക്കു സമാധാനം....

പുല്‍ക്കുടിലില്‍ പൊന്‍‌മുടിയില്‍
പൂ മണിമേടകളില്‍
നക്ഷത്ര ദൂതര്‍ വരും ...
കൃസ്തുമസ് രാത്രി...കൃസ്തുമസ് രാത്രി...
(പുല്‍ക്കുടിലില്‍...)

വീഞ്ഞുതരും മുകിലുകളേ..
സ്വര്‍ഗ്ഗീയ കവിതകളേ..
ഒരു കേക്കിൻ മധുരവുമായ്
അണയും കന്യകളേ...
ഇവിടെ വരൂ ഉണ്ണികളേ
കുടിലില്‍ തിരി നീട്ടാന്‍...
പുല്‍ക്കുടിലില്‍ തിരി നീട്ടാന്‍...

മെറി കൃസ്തുമസ്...
(പുല്‍ക്കുടിലില്‍...)

അകലെയെഴും പ്രിയഹൃദയം
ഓര്‍മ്മയിലൊന്നാക്കി
പുതുവര്‍ഷത്താളുകളില്‍
പതിയും വിരലുകളേ...
മറുപടിയില്‍ ഞങ്ങളിതും
എഴുതിച്ചേര്‍ക്കട്ടെ...

വെരി ഹാപ്പി ന്യൂ ഇയര്‍....
വെരി ഹാപ്പി ന്യൂ ഇയര്‍.....
(പുല്‍ക്കുടിലില്‍...)

atyunnadaṅṅaḽil daivattinu mahatvaṁ
bhūmiyil nallavarkku samādhānaṁ....
nallavarkku samādhānaṁ....

pulkkuḍilil pŏn‌muḍiyil
pū maṇimeḍagaḽil
nakṣatra dūdar varuṁ ...
kṛstumas rātri...kṛstumas rātri...
(pulkkuḍilil...)

vīññudaruṁ mugilugaḽe..
svarggīya kavidagaḽe..
ŏru kekkin madhuravumāy
aṇayuṁ kanyagaḽe...
iviḍĕ varū uṇṇigaḽe
kuḍilil tiri nīṭṭān...
pulkkuḍilil tiri nīṭṭān...

mĕṟi kṛstumas...
(pulkkuḍilil...)

agalĕyĕḻuṁ priyahṛdayaṁ
ormmayilŏnnākki
puduvarṣattāḽugaḽil
padiyuṁ viralugaḽe...
maṟubaḍiyil ñaṅṅaḽiduṁ
ĕḻudiccerkkaṭṭĕ...

vĕri hāppi nyū iyar....
vĕri hāppi nyū iyar.....
(pulkkuḍilil...)