Attimarakkombatt

അത്തിമരക്കൊമ്പത്ത്‌
Year
Language

അത്തിമരക്കൊമ്പത്ത് തത്തക്കിളി വന്നല്ലോ
മുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ
നിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോ
കരിവരിവണ്ടിന്‍‍ കൂട്ടം പോലെ
കുറുനിര ആടിയാടി നില്‍ക്കുന്നല്ലോ...
അത്തിമരക്കൊമ്പത്ത് തത്തക്കിളി വന്നല്ലോ
മുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ

ഓ...ഓ.....
എന്നാശപോലെ പൂത്ത് നില്‍ക്കുന്ന
പൊന്നിലഞ്ഞിച്ചോട്ടില്‍ ആമോദമായ്
(എന്നാശപോലെ.....)
ആതിരാക്കുളിരുപോല്‍ ആവണിപ്പുലരിപോല്‍
പ്രിയസഖി നീയും വന്നുചേര്‍ന്നാല്‍
മമ മനമെന്നുമെന്നും ഗാനം പാടും
അത്തിമരക്കൊമ്പത്ത് തത്തക്കിളി വന്നല്ലോ
മുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ

ഓ...ഓ....
മണിയറയില്‍ നീ മധുരവുമായി
അകതാരില്‍ പൊന്‍‌കിനാവായ് വന്നാല്‍
(മണിയറയില്‍.....)
മൃത്യുവിന്നപ്പുറം നില്‍ക്കുമാ സ്വര്‍ഗ്ഗവും
ഒരു മൃദുസ്‌മേരം ചുണ്ടില്‍ തൂകി
നിനക്കായ് ഞാനോ എന്നും വെടിഞ്ഞിടാം
(അത്തിമരക്കൊമ്പത്ത്.....)
ലലലല...ലലലല.....

attimarakkŏmbatt tattakkiḽi vannallo
mullāppūṅgāvugaḽil sĕllakkuyil pāḍunnallo
ninṟĕ karimiḻiyil kavidayuṁ viriññallo
karivarivaṇḍin kūṭṭaṁ polĕ
kuṟunira āḍiyāḍi nilkkunnallo...
attimarakkŏmbatt tattakkiḽi vannallo
mullāppūṅgāvugaḽil sĕllakkuyil pāḍunnallo

o...o.....
ĕnnāśabolĕ pūtt nilkkunna
pŏnnilaññiccoṭṭil āmodamāy
(ĕnnāśabolĕ.....)
ādirākkuḽirubol āvaṇippularibol
priyasakhi nīyuṁ vannusernnāl
mama manamĕnnumĕnnuṁ gānaṁ pāḍuṁ
attimarakkŏmbatt tattakkiḽi vannallo
mullāppūṅgāvugaḽil sĕllakkuyil pāḍunnallo

o...o....
maṇiyaṟayil nī madhuravumāyi
agadāril pŏn‌kināvāy vannāl
(maṇiyaṟayil.....)
mṛtyuvinnappuṟaṁ nilkkumā svarggavuṁ
ŏru mṛdus‌meraṁ suṇḍil tūgi
ninakkāy ñāno ĕnnuṁ vĕḍiññiḍāṁ
(attimarakkŏmbatt.....)
lalalala...lalalala.....