Attappookkalam

അത്തപ്പൂക്കളം
Year
Language

അത്തപ്പൂക്കളമൊരുങ്ങിയല്ലോ
വർണ്ണപൂക്കൂട ഉയർന്നുവല്ലോ
അണിനിരത്താൻ പൂ കൊണ്ടുവരുമോ
ആടിയണയും പൂത്തുമ്പീ
തുമ്പീ പൂത്തുമ്പീ
പൊന്നോണപ്പൂത്തുമ്പീ
(അത്തപ്പൂക്കളമൊരുങ്ങിയല്ലോ)

കോരി കൂട്ടാൻ തുമ്പപ്പൂ തരുമോ
കോടി നെയ്യുന്ന തൂവെണ്ണിലാവേ
(കോരി കൂട്ടാൻ....)
ഓണക്കോടികളന്നൊഴിയാതെ
ആടിപ്പറക്കാൻ പൊന്നൂഞ്ഞാൽ തരുമോ
ആടിത്തളരാത്ത ചെല്ലപ്പൂങ്കാറ്റേ
കാറ്റേ പൂങ്കാറ്റേ പൊൻ‌തിങ്കൾ പൂങ്കാറ്റേ
അത്തപ്പൂക്കളമൊരുങ്ങിയല്ലോ
വർണ്ണപ്പൂക്കുട ഉയർന്നുവല്ലോ

വാരി നിരത്താൻ റോസാപ്പൂ തരുമോ
വാനിൽ മായുന്ന വർഷപ്പൂവനമേ
(വാരി നിരത്താൻ...)
വന്നുപോകുന്ന കരിമേഘമുകിലേ
തുള്ളിത്തുളുമ്പാൻ കൈകൊട്ടിക്കളിക്കായ്
താളം തരുമോ ഇഴനെയ്യും കുയിലേ
കുയിലേ പൂങ്കുയിലേ ഇണപൂകും ഇളംകുയിലേ
(അത്തപ്പൂക്കളമൊരുങ്ങിയല്ലോ)

attappūkkaḽamŏruṅṅiyallo
varṇṇabūkkūḍa uyarnnuvallo
aṇinirattān pū kŏṇḍuvarumo
āḍiyaṇayuṁ pūttumbī
tumbī pūttumbī
pŏnnoṇappūttumbī
(attappūkkaḽamŏruṅṅiyallo)

kori kūṭṭān dumbappū tarumo
koḍi nĕyyunna tūvĕṇṇilāve
(kori kūṭṭān....)
oṇakkoḍigaḽannŏḻiyādĕ
āḍippaṟakkān pŏnnūññāl tarumo
āḍittaḽarātta sĕllappūṅgāṭre
kāṭre pūṅgāṭre pŏn‌tiṅgaḽ pūṅgāṭre
attappūkkaḽamŏruṅṅiyallo
varṇṇappūkkuḍa uyarnnuvallo

vāri nirattān ṟosāppū tarumo
vānil māyunna varṣappūvaname
(vāri nirattān...)
vannubogunna karimeghamugile
tuḽḽittuḽumbān kaigŏṭṭikkaḽikkāy
tāḽaṁ tarumo iḻanĕyyuṁ kuyile
kuyile pūṅguyile iṇabūguṁ iḽaṁkuyile
(attappūkkaḽamŏruṅṅiyallo)