Attam pattinu mutrattedum

അത്തം പത്തിനു മുറ്റത്തെതും
Year
Language

അത്തം പത്തിനു മുറ്റത്തെത്തും
പുള്ളോനും പുള്ളോത്തിക്കും
പുലരിക്കതിരളക്കു്...(അത്തം പത്തിനു...)
പുഴയോ പുടവ കൊടുക്കും
തുളുമ്പും ഇളനീരും പൊന്നും പൊലിക്കും
പൂവേ പൊലി പാടുന്നേ
പുത്തരി കൊയ്യും പൂഞ്ചിങ്ങം
പുല്ലാങ്കുഴലൂതുന്നേ മാടത്തത്തമ്മ
അത്തം പത്തിനു മുറ്റത്തെതും
പുള്ളോനും പുള്ളോത്തിക്കും
പുലരിക്കതിരളക്കു്...
തനന നാനാ നാനാ
തനന നാനാ നനനാ

അമ്പലക്കാവിലെ ഇലഞ്ഞിപ്പൂന്തണലില്‍ നാം
അന്നൊരു സന്ധ്യയില്‍ കണ്ടൂ..
തെയ്യവും തിറയും നിന്‍ മിഴിയിലെ കലശവും
തിരനോട്ടവും ഞാന്‍ കണ്ടൂ...
പൂക്കുലക്കതിരായ് നീ....
നാക്കിലത്തളിരായ് നീ...
കൂത്തുമാടത്തന്നു രാവില്‍
കരിന്തിരി വെളിച്ചത്തില്‍
കൂവളമിഴി നിന്നോടൊന്നുരിയാടുമ്പോള്‍
പൊന്നിലത്താളവും പൂത്തുടിയും നെഞ്ചില്‍
(അത്തം പത്തിനു...)

ഓര്‍മ്മതന്‍ വഴിയിലെ കാലടിപ്പാടുകള്‍
കരിയില മൂടിക്കഴിഞ്ഞൂ
കാതരയാം നിന്റെ കരിമിഴിപ്പൂക്കളില്‍
കണ്ണീര്‍ക്കുടവുമുടഞ്ഞൂ...
കാവിലെയാല്‍ത്തറയില്‍ കരളിലെ മണ്‍കുടിലില്‍
കാത്തുവെയ്ക്കും സ്വപ്നമെല്ലാം
കണിവെയ്ക്കാന്‍ കാലമായോ
താമരപ്പൂമുത്തായ് പൂക്കും തുകിലായോ
പൊന്‍വെയില്‍പ്പാടത്തു കൂടുമെനഞ്ഞാലോ ...
(അത്തം പത്തിനു...)

attaṁ pattinu muṭrattĕttuṁ
puḽḽonuṁ puḽḽottikkuṁ
pularikkadiraḽakku്...(attaṁ pattinu...)
puḻayo puḍava kŏḍukkuṁ
tuḽumbuṁ iḽanīruṁ pŏnnuṁ pŏlikkuṁ
pūve pŏli pāḍunne
puttari kŏyyuṁ pūñjiṅṅaṁ
pullāṅguḻalūdunne māḍattattamma
attaṁ pattinu muṭrattĕduṁ
puḽḽonuṁ puḽḽottikkuṁ
pularikkadiraḽakku്...
tanana nānā nānā
tanana nānā nananā

ambalakkāvilĕ ilaññippūndaṇalil nāṁ
annŏru sandhyayil kaṇḍū..
tĕyyavuṁ tiṟayuṁ nin miḻiyilĕ kalaśavuṁ
tiranoṭṭavuṁ ñān kaṇḍū...
pūkkulakkadirāy nī....
nākkilattaḽirāy nī...
kūttumāḍattannu rāvil
karindiri vĕḽiccattil
kūvaḽamiḻi ninnoḍŏnnuriyāḍumboḽ
pŏnnilattāḽavuṁ pūttuḍiyuṁ nĕñjil
(attaṁ pattinu...)

ormmadan vaḻiyilĕ kālaḍippāḍugaḽ
kariyila mūḍikkaḻiññū
kādarayāṁ ninṟĕ karimiḻippūkkaḽil
kaṇṇīrkkuḍavumuḍaññū...
kāvilĕyālttaṟayil karaḽilĕ maṇguḍilil
kāttuvĕykkuṁ svapnamĕllāṁ
kaṇivĕykkān kālamāyo
tāmarappūmuttāy pūkkuṁ tugilāyo
pŏnvĕyilppāḍattu kūḍumĕnaññālo ...
(attaṁ pattinu...)