കണികള്‍ നിറഞ്ഞൊരുങ്ങീ
മണമോലും കാറ്റു വീശി (കണികള്‍ ..)
ഒരു വസന്തം വാതില്‍ തുറന്നൂ
ഉള്ളില്‍ ഉണരുന്ന സ്വരങ്ങളില്‍
ഉതകുന്ന ശ്രുതിയില്‍
കളമൊഴി പാടാത്ത കിളികളുണ്ടോ ?
(കണികള്‍...)
കൂട്ടിന്നൊരിണക്കിളി വന്നു കാറ്റത്തൂഞ്ചലാടി
നീ കൂടെ വിളയാടാന്‍ പോരുന്നില്ലേ ?
നാമാരെന്നറിയാതെ നാണം മറച്ചു വച്ചു
ആനന്ദം നുകരാന്‍ വായോ
കൂവല്‍ കുരലില്‍ തേനൊളി ചുണ്ടില്‍ നീ
വീണ്ടും പാടാന്‍ വരൂ (കണികള്‍..)
പൂവിട്ട വസന്ത ശ്രീ വീളെ വര്‍ണ്ണം വാരി വീശി
തോരാതെ മധു തൂകും ഈ വേളയില്‍
ആരാരും നിനയാതെ അന്യോന്യം അറിഞ്ഞു നാം
ഈ ഇളം തണലില്‍ ചേരാം
കൊക്കില്‍ കൊക്കുരുമ്മി ഒട്ടിയിരുന്നുകൊണ്ടു
എന്തെല്ലാം കൈമാറും നാം ?
(കണികള്‍..)