Title (Indic)ദുഃഖത്തിൻ WorkAsthamikkatha Pakalukal Year1981 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamദുഖത്തിന് എരിവെയില്‍ നാളം പോലെ നോവുന്നോരാത്മാവിന്‍ തേങ്ങല്‍ പോലെ മോഹങ്ങളെ വ്യര്‍ത്ഥ സ്വപ്നങ്ങളാക്കുമീ പകലുകള്‍ അസ്തമിക്കില്ലാ (2) ഉതിരുന്ന കണ്ണുനീര്തുള്ളിക്കു വീണ്ടും മിഴികളില്‍ സ്ഥാനമുണ്ടോ ഞെട്ടറ്റു വീഴുന്ന പൂവിനു പിന്നെയും വിരിയുവാന്‍ യോഗമുണ്ടോ (2) (ദുഖത്തിന്) കാലം വിധിക്കുന്ന തീരത്തിനപ്പുറം തിരകള്‍ക്കു ലോകമുണ്ടോ നിത്യം തപം ചെയ്യും എങ്കിലും മര്‍ത്ത്യന്റെ നൊമ്പരം മാറിടുമോ (2) (ദുഖത്തിന്) Englishdukhattin ĕrivĕyil nāḽaṁ polĕ novunnorātmāvin deṅṅal polĕ mohaṅṅaḽĕ vyarttha svapnaṅṅaḽākkumī pagalugaḽ astamikkillā (2) udirunna kaṇṇunīrduḽḽikku vīṇḍuṁ miḻigaḽil sthānamuṇḍo ñĕṭṭaṭru vīḻunna pūvinu pinnĕyuṁ viriyuvān yogamuṇḍo (2) (dukhattin) kālaṁ vidhikkunna tīrattinappuṟaṁ tiragaḽkku logamuṇḍo nityaṁ tabaṁ sĕyyuṁ ĕṅgiluṁ marttyanṟĕ nŏmbaraṁ māṟiḍumo (2) (dukhattin)