അസ്തമയ സൂര്യനു ദു:ഖമുണ്ടോ?
മയങ്ങുന്ന പകലിനും ദു:ഖമുണ്ടോ?
ചിരിക്കുന്ന ശ്രാവണ സന്ധ്യേ
നീമാത്രമെന്തിനു ചിരിക്കുന്നു വീണ്ടും?
താനാനേ താനാനേ താനാനേ താനാനേ
താനാനിനാ താനാനിനാ താനാനിനാ
ഋതുഭേദങ്ങള്‍ പിടഞ്ഞുമരിക്കും
ഈ ശരശയ്യകളില്‍
സൂനങ്ങള്‍ വാടി ശൂന്യത പാടി
മൂകവിപഞ്ചിക മീട്ടി
പ്രകൃതി മൂകവിപഞ്ചിക മീട്ടി
അസ്തമയ സൂര്യനു ദു:ഖമുണ്ടോ?
മയങ്ങുന്ന പകലിനും ദു:ഖമുണ്ടോ?
മോഹഭംഗത്തിന്‍ കഥപറഞ്ഞൊഴുകും
കരകാണാതേ ഓളങ്ങള്‍ മാത്രം
കായലിന്‍ മാറിലലിഞ്ഞു
വീണ്ടും കായലിന്‍ മാറിലലിഞ്ഞു
അസ്തമയ സൂര്യനു ദു:ഖമുണ്ടോ?
മയങ്ങുന്ന പകലിനും ദു:ഖമുണ്ടോ?
ചിരിക്കുന്ന ശ്രാവണ സന്ധ്യേ
നീമാത്രമെന്തിനു ചിരിക്കുന്നു വീണ്ടും?
അസ്തമയ സൂര്യനു ദു:ഖമുണ്ടോ?
മയങ്ങുന്ന പകലിനും ദു:ഖമുണ്ടോ?