അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍
മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും
താളം കൊട്ടും വര്‍ണ്ണ ഓലപ്പീലിയിന്നു താഴ്വരക്കുന്നില്‍
ഗാനം തൂകും ഭൂമി ദാനം തരും ഇന്നു പൊന്‍ പുലരികളില്‍
തന്തന തന്തന തന്തനനാ........
മലരും മധുവും പുണരും പൂവനത്തില്‍
കുളിരും തളിരും തെന്നലും ഒഴുകിവാ
ഓമനപ്പക്ഷികള്‍ ചില്ലകള്‍ തോറുമേ
രാഗമായ് മോഹമായ് ആടിപ്പാടിവാ
ജ്വലിക്കും പ്രകൃതിതകരും കരിമലയില്‍
ഉയരും മനുഷ്യര്‍ ഉണരും വീഥികളില്‍
പണിയും കൈകളില്‍ രക്തം തൂകവേ
മന്ത്രമായ് ശബ്ദമായ് ശക്തിയായ് വാ