അരുവീ തേനരുവീ
അരുവിക്കരയിലെ ഇളവെയില്‍ കായും
കുരുവീ ഇണക്കുരുവീ
അരുവീ തേനരുവീ
അരുവിക്കരയിലെ ഇളവെയില്‍ കായും
കുരുവീ ഇണക്കുരുവീ
അരുവീ തേനരുവീ
വനദേവതയുടെ വളര്‍ത്തുകിളിയുടെ
മണിയറതേടി
വനദേവതയുടെ വളര്‍ത്തുകിളിയുടെ
മണിയറതേടി
ഇത്തിരിമുമ്പൊരു ദേവദൂതന്‍
ഇതിലേ പോയോ
അല്ലിത്താമരവള്ളിക്കുടിലുകളക്കരെയാണോ
അഴകിന്‍ പൈങ്കിളി അരയന്നക്കിളി
അക്കരെയാണോ അക്കരെയാണോ...
അരുവീ തേനരുവീ
അരുവിക്കരയിലെ ഇളവെയില്‍ കായും
കുരുവീ ഇണക്കുരുവീ
അരുവീ തേനരുവീ
വനമുല്ലകളുടെ കുളിർ കോരിയിടും
തണലില്‍ക്കൂടി
എന്‍ പ്രിയനെന്‍ മലര്‍മാല ചൂടാന്‍
ഇതിലെ വരുമോ
അരുവീ തേനരുവീ
അരുവിക്കരയിലെ ഇളവെയില്‍ കായും
കുരുവീ ഇണക്കുരുവീ
അരുവീ തേനരുവീ
കുളിര്‍ക്കിനാവിന്‍ തൂവല്‍ മെടഞ്ഞൊരു
കൂടുംകൊണ്ടേ
മുത്തേ നിന്നെ കോരിയെടുക്കാന്‍
എത്രകൊതിച്ചു ഞാന്‍
അരുവീ തേനരുവീ
അരുവിക്കരയിലെ ഇളവെയില്‍ കായും
കുരുവീ ഇണക്കുരുവീ
അരുവീ തേനരുവീ