നിമിഷങ്ങള്‍ നിമിഷങ്ങള്‍
നില്‍ക്കാതെ പാറുന്ന ശലഭങ്ങള്‍
കാലമാം കടലിലെ ഓളങ്ങള്‍
കമനീയതയുടെ പൈതങ്ങള്
ഒന്നുതൊടാന്‍ ഞാനണയും മുന്‍പേ
ഓടുന്നു മായുന്നു നിങ്ങള്‍
പതിവായ് പലവിധ ജീവിതശില്പങ്ങള്
പണിയുന്നു തകര്‍ക്കുന്നു നിങ്ങള്‍
വിണ്ണിലുലാവുന്ന കല്പവൃക്ഷത്തില്
വിടരുന്ന മുകുളങ്ങള്‍ നിങ്ങള്‍
വിശ്വൈകശില്പ്പിക്കു സര്ഗ്ഗമുഹൂര്ത്തത്തില്
വികസിച്ച പുളകങ്ങള്‍ നിങ്ങള്‍