സരിമ... സരിമധാ.... ആ...ആ....
രിരിസധാ ആ.......
തകധിമി തകജം തകധിമി തകജം
അരുണകിരണമണിയും ഉദയം അതിലുതിര്‍ന്നു സാമസംഗീതം
ചരണ ചരണ പങ്കജങ്ങള്‍ തേടി അലയുന്നു പ്രേമ സായൂജ്യം
അസിത ലസിതലാസ്യം സരസമധുര
സുമശരങ്ങളെയ്തു അമൃതപുളിനം
പ്രണയഭരിത രാഗം ഹൃദയതരള
മലര്‍നികുഞ്ജമായി ഹരിതഭുവനം
അനുപമ സ്വരജതി അതിലൊരു നിര്‍വൃതി നീവാ
ആ........
മോഹമേ ഉണരു നീ മനോജ്ഞമാം മേഘരാഗമലര്‍ മഴയില്‍
ഗാനമേ അണിയു നീ പദാഞ്ജലിയില്‍ നാദഭൈരവിയിലൊരു കണമായ്
മദനഭരം സ്വരസദനം മമസദനം തവഹൃദയം
അസുലഭമധുമൊഴി നിറകതിരൊളിയായ് നീവാ....
സ്നേഹമേ നിറയുമോ നിതാന്തമായ് ഈണമാര്‍ന്ന സ്വരഗതിയില്‍
ഭാവമേ ഉണരു മൂവാനാരതം താളരാഗ ലയ ശ്രുതിരതിയായ്
നിറമണിയും ഗഗനപഥം ഗിരിശിഖരം കനകമയം
സുരഭില മലരൊളി ചൊരിയുകയായ് ഞാന്‍ നീ വാ
sarima... sarimadhā.... ā...ā....
ririsadhā ā.......
tagadhimi tagajaṁ tagadhimi tagajaṁ
aruṇagiraṇamaṇiyuṁ udayaṁ adiludirnnu sāmasaṁgīdaṁ
saraṇa saraṇa paṅgajaṅṅaḽ teḍi alayunnu prema sāyūjyaṁ
asida lasidalāsyaṁ sarasamadhura
sumaśaraṅṅaḽĕydu amṛtabuḽinaṁ
praṇayabharida rāgaṁ hṛdayadaraḽa
malarniguñjamāyi haridabhuvanaṁ
anubama svarajadi adilŏru nirvṛti nīvā
ā........
mohame uṇaru nī manojñamāṁ megharāgamalar maḻayil
gāname aṇiyu nī padāñjaliyil nādabhairaviyilŏru kaṇamāy
madanabharaṁ svarasadanaṁ mamasadanaṁ tavahṛdayaṁ
asulabhamadhumŏḻi niṟagadirŏḽiyāy nīvā....
snehame niṟayumo nidāndamāy īṇamārnna svaragadiyil
bhāvame uṇaru mūvānāradaṁ tāḽarāga laya śrudiradiyāy
niṟamaṇiyuṁ gaganabathaṁ giriśikharaṁ kanagamayaṁ
surabhila malarŏḽi sŏriyugayāy ñān nī vā